‘മാള്‍ ഉദ്ഘാടനത്തിന് ഞാന്‍ വരില്ല’; തുറന്നടിച്ച് സായ് പല്ലവി

മാള്‍ ഉദ്ഘാടനത്തിന് തന്നെ ക്ഷണിച്ച സംഘാടകരോട് തുറന്നടിച്ച് നടി സായ് പല്ലവി. വന്‍തുക പ്രതിഫലം വാങ്ങി ഉദ്ഘാടനങ്ങള്‍ ചെയ്യാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് സായ് തുറന്നു പറയുകയായിരുന്നെന്നാണ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരു ഡോക്ടറാകാനായിരുന്നു തന്റെ ആഗ്രഹം. ഡോക്ടര്‍ സ്വപ്‌നങ്ങള്‍ക്കിടയിലെ ചെറിയൊരു ഭാഗം മാത്രമായിരുന്നു തനിക്ക് സിനിമ. സമൂഹത്തോട് ഏറെ പ്രതിബദ്ധതയുള്ള ജോലിയാണ് ഡോക്ടര്‍. ഏതെങ്കിലും സ്‌കൂളോ, ആശുപത്രികളോ തുടങ്ങി എല്ലാ ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ ഉദ്ഘാടനം ചെയ്യാന്‍ താന്‍ തയ്യാറാണെന്നും സായ് വ്യക്തമാക്കി.

സായ് പല്ലവിയുടെ പ്രതിഫലം 50 ലക്ഷമാണെന്ന് അടുത്തകാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രേമം, കലി തുടങ്ങി രണ്ടു മലയാളസിനിമയില്‍ നായികയായ സായ് പിന്നീട് തെലുങ്കിലാണ് വേഷമിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News