നൈജീരിയയില്‍ ചാവേറാക്രമണത്തില്‍ 27 മരണം

അബുജ വടക്കുകിഴക്കന്‍ നൈജീരിയയില്‍ ചാവേര്‍ ബോംബ് ആക്രണം. വനിത ചാവേറുകളുടെ ബോംബാക്രമണത്തില്‍ 27പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. ബൊക്കൊ ഹറം ഭീകരരുടെ ശക്തികേന്ദ്രമായ ബോര്‍ണോ സംസ്ഥാനത്തെ മെയുദുഗുരിയില്‍ അഭയാര്‍ത്ഥിക്യാമ്പിനു പുറത്താണ് സ്‌ഫോടനമുണ്ടായത്.

മാസങ്ങളായി ഈ മേഖല സംഘര്‍ഷഭരിതമാണ്. 2009മുതല്‍ ബൊക്കൊ ഹറം ഇവിടെ സായുധകലാപം നടത്തുകയാണ്. വനിത ചാവേറുകളെ ഉപയോഗിച്ചുള്ള സ്‌ഫോടനങ്ങളലാണ് ഏറെയും.

ബൊക്കൊ ഹറമിനെ അടിച്ചമര്‍ത്തിയതായി കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ ചെറുക്കാന്‍ സേനയ്ക്കാകുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News