ഹോളിവുഡ് സൂപ്പര്‍ താരത്തിന് സിനിമാചിത്രീകരണത്തിനിടെ പരിക്ക്

ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസിന് സിനിമാചിത്രീകരണത്തിനിടെ പരുക്കേറ്റു. സംഭവത്തെ തുടര്‍ന്ന് മൂന്നു മാസം സിനിമയുടെ ചിത്രീകരണം നിര്‍ത്തിവയ്ക്കും. മിഷന്‍ ഇംപോസിബിള്‍ പരമ്പരയിലെ ആറാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്.

ബഹുനില കെട്ടിടത്തിനു മുകളിലൂടെയുള്ള ചാട്ടത്തിനിടെയാണ് അപകടം സംഭവിച്ചത്. റോപ് ഉപയോഗിച്ച് ചാടുന്നതിനിടയില്‍ ചാട്ടം പിഴക്കുകയായിരുന്നു.

കാലിനു പരിക്കേറ്റ അദ്ദേഹത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. 2019ല്‍ പുറത്തിറക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ചിത്രത്തിന്റെ ഗ്രാഫിക്‌സ് രംഗങ്ങളുടെ ചിത്രീകരണമാണ് നടന്നുകൊണ്ടിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News