നടന്‍ ദിലീപ് താടി വടിക്കാത്തത് എന്ത്‌കൊണ്ട്?കാര്യമറിഞ്ഞപ്പോള്‍ അമ്മയ്ക്ക് സന്തോഷം

ജയിലിലായ നിമിഷം മുതല്‍ നടന്‍ ദിലീപ് താടി വളര്‍ത്തുന്നതിനെക്കുറിച്ച് ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളും സോഷ്യല്‍ മീഡിയയും പല നിരീക്ഷണങ്ങളും നടത്തിയിരുന്നു. പ്രതിഷേധവും കടുത്ത നിരാശയും മൂലമാണ് നടന്‍ താടി വളര്‍ത്തുന്നതെന്ന് നിരീക്ഷണമുണ്ടായി. രണ്ടു ദിവസം മുന്‍പ് ജയിലിലെത്തിയ മാതാവ് ദിലീപിന്റെ കോലംകണ്ട് ഏറെ വിഷമിച്ചിരുന്നു. ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ച അടുത്ത

സുഹൃത്തുക്കളെയും നിരാശപ്പെടുത്തിയിരുന്നു താരത്തിന്റെ പതിവില്ലാത്ത താടിവളര്‍ത്തല്‍. എന്നാല്‍ ജയിലില്‍  നിന്നിറങ്ങിയ ശേഷം ശബരിമല ദര്‍ശനം നടത്തുമെന്നും വ്രതശുദ്ധിയുടെ ഭാഗമായാണ്താടിവളര്‍ത്തലെന്നുമാണ് താരത്തില്‍ നിന്നുതന്നെ കേട്ടറിഞ്ഞത്. അനുജന്‍ അനൂപിനോടാണ് ദിലീപ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

ഈ മാസം ഇരുപത്തി മുന്നിനോ ഇരുപത്തി നാലിനോ ജയില്‍ മോചിതനാകാമെന്ന പ്രതീക്ഷയിലാണ് ജനപ്രിയ താരം.അഭിഭാഷകനില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ കൂടി കണക്കിലെടുത്ത് തികഞ്ഞ ആത്മ വിശ്വാസത്തിലുമാണ് താരം. ജയില്‍ മോചിതനായാല്‍ കന്നി ഒന്നിന് തന്നെ ആലുവയിലെ തറവാട്ട് വീട്ടില്‍ നിന്നും

കെട്ടും കെട്ടി ശബരിമലയ്ക്കു പോകാനാണ് ദീലിപിന്റെ തീരുമാനം. വ്രതത്തില്‍ ആയതു കൊണ്ടു തന്നെ ജയിലധികൃതര്‍ ഭക്ഷണ കാര്യത്തിലും ദിന ചര്യയിലും ചില പരിഗണനകള്‍ നല്‍കുന്നതായി ദിലീപ് അനുജനോടു തന്നെ പറഞ്ഞു.

പുലര്‍ച്ച് ഉണര്‍ന്നാല്‍ ഉടന്‍ മറ്റു തടവുകാരെ പുറത്തിറക്കു മുന്‍പ് പ്രാഥമിക കൃത്യ നിര്‍വ്വഹണത്തിനും കുളിക്കാനും അനുവദിക്കും. രാവിലെത്ത് ഭക്ഷണ കാര്യത്തിലും ഇഷ്ടം പറഞ്ഞാല്‍ കഴിയുന്നതാണെങ്കില്‍ അവര്‍ ചെയ്തു തരുന്നുണ്ടെന്ന് ദിലീപ് ബന്ധുക്കളോടു വെളിപ്പെടുത്തിയിട്ടുണ്ട്.ഉച്ചയ്ക്ക് തനിക്ക് വേണ്ടി മാത്രം വെജിറ്റേറിയന്‍ ഭക്ഷണം തരുന്നു.

ഇഷ്ടവിഭവങ്ങള്‍ താല്‍പര്യം അനുസരിച്ച് അടുക്കള ഡ്യൂട്ടിക്കാര്‍ പാചകം ചെയ്തു തരുന്നുണ്ട്. ഉച്ചയക്ക് ഊണും തൈരും മെഴുക്കും അച്ചാറുംമാണ് പതിവ്. ചില ദിവസങ്ങളില്‍ മെഴുക്കു മാറി പയര്‍ തോരന്‍ ആകും. രാത്രി കഞ്ഞിയും ചുട്ട പപ്പടവും അച്ചാറും പയര്‍ തോരനും തനിക്ക്വേണ്ടി ഒരുക്കുമെന്ന് ദിലീപ് അനുജനോടു പറഞ്ഞിട്ടുണ്ട്.

രാവിലെയും വൈകുന്നേരേവും കുളിക്കാനുംഅധികൃതര്‍ അനുവദിച്ചിട്ടുണ്ട്. ദിലീപിന് പ്രത്യേക ഭക്ഷണവും സൗകര്യവും അനുവദിക്കുന്നതിനെതിരെ തടവുകാര്‍ക്കിടയില്‍ തന്നെ മുറുമുറുപ്പ് തുടങ്ങിയിട്ടുണ്ട്. ദിലീപിന് അധിക സൗകര്യങ്ങള്‍ അനുവദിക്കുന്നത് സംബന്ധിച്ച് പുറത്തു വന്ന വാര്‍ത്തകള്‍ ശരിവെയ്ക്കുന്നതാണ് ജയിലിലെ കാഴ്ചകള്‍. വ്രതമായതുകൊണ്ടു തന്നെ നാമജപവും ദിലീപ് മുടങ്ങാതെ നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here