നിസാം ജയിലില്‍ നിന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തി; പരാതിയുമായി കിംഗ്‌സ് സ്‌പേസ് മാനേജര്‍

തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാം സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. കിംഗ്‌സ് സ്‌പേസ് സ്ഥാപനത്തിലെ മാനേജര്‍ ചന്ദ്രശേഖരനാണ് തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്. നിസാം ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയുള്‍പ്പടെയാണ് ചന്ദ്രശേഖരന്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ചയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലാന്‍ഡ് ഫോണില്‍ നിന്നും നിസാം ചന്ദ്രശേഖരനെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഓഫീസിലെ ഒരു ഫയല്‍ ഉടന്‍ ജയിലില്‍ എത്തിക്കണമെന്നായിരുന്നു നിസാം ഫോണിലൂടെ ആവശ്യപ്പെട്ടത്. സംസാരിക്കുന്നതിനിടെ തന്നെ അസഭ്യം പറഞ്ഞതായും ഭീഷണിപ്പെടുത്തിയതായും ചന്ദ്രശേഖരന്‍ പരാതിയില്‍ പറയുന്നു.

രണ്ടര വര്‍ഷത്തിനിടെ ഇരുപത് തവണ താന്‍ നിസാമിനെ ജയിലില്‍ പോയി കണ്ടെന്നും അപ്പോഴെല്ലാം വളരെ മോശമായാണ് പെരുമാറിയതെന്നും ചന്ദ്രശേഖരന്‍ പരാതിയില്‍ പറയുന്നു. തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ടെന്നും പരാതിയില്‍ പറയുന്നു.

ജയിലില്‍ നിന്നും നിസാം ബിസിനസ് നിയന്ത്രിക്കുന്നുവെന്നും ഭീഷണിപ്പെടുത്തുന്നുവെന്നും നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News