കേരളത്തിന്റെ തനത് രുചികളുടെ സംഗമമൊരുക്കി ഡി ടി പി സിയുടെ ഭക്ഷ്യമേളയ്ക്ക് നാളെ മലപ്പുറം കോട്ടക്കുന്നില്‍ തുടക്കമാവും. വൈകീട്ട് 4.30ന് ചലച്ചിത്ര നടന്‍ വിനയ് ഫോര്‍ട്ട് ഉദ്ഘാടനം ചെയ്യും.
സമാപനത്തോടനുബന്ധിച്ച് ഏഴ് മീറ്റര്‍ നീളമുള്ള പുട്ട് തയ്യാറാക്കും. ഗിന്നസ് റെക്കോര്‍ഡാണ് ലക്ഷ്യം. ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി ഒമ്പതുവരെയും മറ്റുദിവസങ്ങളില്‍ മൂന്നു മുതല്‍ ഒമ്പതുവരെയുമാണ് പ്രവേശനമെന്ന് ഡി ടി പി സി സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, ഇവ്ലിന് പ്രൊഡക്ഷന്‍സ് എം ഡി അബ്ദുല്‍ സത്താര്‍ താട്ടയില്‍, സുഹൈല്‍ അബ്ദുല്ലത്തീഫ്
എന്നിവര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here