അതിരപ്പിള്ളി പദ്ധതി; സമവായത്തിലൂടെ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി; പ്രകൃതിയെ സംരക്ഷിച്ചു മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളൂയെന്നും ഉറപ്പ്

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സമവായം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ജലക്കമ്മിഷന്‍ പദ്ധതിയെ അനുകൂലിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യം പരിഗണിച്ച് പദ്ധതി നടപ്പാക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പ്രകൃതിയെ സംരക്ഷിച്ചു കൊണ്ട് മാത്രമെ പദ്ധതി നടപ്പാക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെള്ളച്ചാട്ടത്തിന്റെ ഭംഗി നിലനിറുത്തി കൊണ്ട് തന്നെയാവും പദ്ധതി നടപ്പാക്കുകയെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

നേരത്തെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ എം.എം.ഹസനും പദ്ധതിക്കെതിരെ രംഗത്തുവന്നെങ്കിലും സമവായത്തിലൂടെ പദ്ധതി വേണമെന്ന നിലപാടാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News