പള്‍സര്‍ സുനിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ കാക്കനാട് ജയിലില്‍ നിന്നും മാറ്റാന്‍ കോടതി ഉത്തരവ്. ജയില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സുനി അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് സുനിയെ മാറ്റുന്നത്.

കാക്കനാട് സബ്ജയിലില്‍ തനിക്ക് മര്‍ദനമേറ്റെന്ന് സുനി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജയില്‍ സൂപ്രണ്ടിനോട് പോലും പറയാന്‍ കഴിയില്ലെന്നും കടുത്ത മര്‍ദ്ദനമാണ് തനിക്ക് ഉണ്ടായതെന്നും സുനി കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ച് ജയില്‍ മാറ്റത്തിന് കോടതി ഉത്തരവിടുകയായിരുന്നു.

കോടതി ഉത്തരവ് കിട്ടുന്ന മുറയ്ക്ക് സുനിയെ വിയ്യൂരിലേക്ക് കൊണ്ടുപോകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News