‘എനിക്ക് ഏറ്റവും സംതൃപ്തി ലഭിക്കുന്നത് നഗ്‌നയായി ക്യാമറക്ക് മുമ്പിലെത്തുമ്പോള്‍’; ചര്‍ച്ചയായി നടിയുടെ വെളിപ്പെടുത്തല്‍

തനിക്ക് ഏറ്റവും സംതൃപ്തി ലഭിക്കുന്നത് നഗ്‌നയായി ക്യാമറക്ക് മുമ്പിലെത്തുമ്പോഴാണെന്ന വിവാദ വെളിപ്പെടുത്തലുമായി കാമസൂത്ര നായിക ഷെര്‍ലിന്‍ ചോപ്ര. കാമസൂത്ര ത്രീഡി പതിപ്പിലൂടെ ഇന്ത്യന്‍ യുവത്വത്തെ ആവേശത്തിലാഴ്ത്തിയ ഷെര്‍ലിന്‍ പ്ലേബോയിക്ക് വേണ്ടി മോഡലായാണ് ആരാധകരെ ഞെട്ടിച്ചത്.

പ്ലേ ബോയിക്ക് വേണ്ടി പൂര്‍ണ നഗ്‌നയായി പോസ് ചെയ്താണ് ഷെര്‍ലിന്‍ ഫാഷന്‍ ലോകത്ത് തരംഗമായത്. പൂര്‍ണ നഗ്‌നയായി പോസ് ചെയ്തപ്പോള്‍ തനിക്ക് ലഭിച്ചത് സംതൃപ്തിയായിരുന്നുവെന്ന് ഛെര്‍ലിന്‍ ചോപ്ര മനസ് തുറക്കുന്നു.

നാം ജനിച്ച് വീഴുന്നത് നഗ്‌നരായിട്ടാണ്. എന്നാല്‍ ചെറുപ്രായത്തില്‍ നമ്മളാരും നഗ്‌നതയെക്കുറിച്ച് ബോധവാന്‍മാരല്ല. അതുകൊണ്ട് തന്നെ യാതൊരു പ്രശ്‌നവും ഇല്ല. സമൂഹമാണ് നമ്മളെ നഗ്‌നത നല്ലതോ, ചീത്തയോ എന്ന ബോധ്യത്തിലേക്ക് നയിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരം കാര്യങ്ങളില്‍ താന്‍ ആകുലപ്പെടാറില്ലെന്നും ഷെര്‍ലിന്‍ ചോപ്ര പറയുന്നു.

എന്നാല്‍ ഇനി അതുപോലെ നഗ്‌ന ഫോട്ടോക്ക് പോസ് ചെയ്യാന്‍ താല്‍പര്യമില്ല എന്നാണ് ഷെര്‍ലിന്റെ നിലപാട്. ഇനി പുതിയതെന്തെങ്കിലും ചെയ്യാനാണ് ഇഷ്ടമെന്നും ഷെര്‍ലിന്‍ ചോപ്ര പറയുന്നു.

വീട്ടുകാര്‍ നല്‍കുന്ന പൂര്‍ണ പിന്തുണയാണ് തന്റെ ശക്തിയെന്നും മനസിന് സന്തോഷം തരുന്നത്. എന്തായാലും അത് ചെയ്യാനാണ് വീട്ടുകാര്‍ തന്നോട് പറയുന്നതെന്നും ഷെര്‍ലിന്‍ ചോപ്ര വ്യക്തമാക്കുന്നു.

നല്ല സിനിമകളുടെ ഭാഗമായി അവാര്‍ഡുകള്‍ വാങ്ങാനാണ് ഇപ്പോല്‍ ഷെര്‍ലിന്‍ ചോപ്രയുടെ ഇഷ്ടം. മികച്ച സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ഹോട്ട് സുന്ദരി ഇപ്പോള്‍. എന്ന് വച്ച് ഗ്ലാമര്‍ വേഷങ്ങള്‍ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും ഷെര്‍ലിന്‍ ആരാധകരെ അറിയിക്കുന്നു. ഗ്ലാമര്‍ ബെസ്റ്റ് ഫ്രണ്ടാണെന്നും കരിയരില്‍ ബ്രേക്കായത് ഗ്ലാമര്‍ വേഷങ്ങളാണെന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു.

ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷെര്‍ലിന്‍ ചോപ്ര മനസ് തുറന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News