ഇന്ത്യയ്ക്ക് അപമാനമാകുമെന്ന് ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന്‍ വിധിയെഴുതി;ഒടുവില്‍ ദാവീന്ദര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനമായി

ഇന്ത്യയ്ക്ക് അപമാനമാകുമെന്ന് ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ വിധിയെഴുതിയ താരം ദാവീന്ദര്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യുടെ അഭിമാനമായ താരം.. ദാവീന്ദറോട് മത്സരത്തില്‍ നിന്ന് പിന്‍മാറാനും എ എഫ് ഐ പറഞ്ഞിരുന്നു.

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ ഏക താരമാണ് ദാവീന്ദര്‍ സിംഗ്. ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ പ്രവേശിച്ച ഏക ഇന്ത്യന്‍ താരവും ദാവീന്ദര്‍ മാത്രമാണ്. എന്നാല്‍ ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞ് നാട്ടിലെത്തിയ ദാവീന്ദറിന് പറയാനുള്ളത് ചാമ്പ്യന്‍ഷിപ്പിന് മുന്നെ ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചാണ്.

ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ തന്നോട് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്‍മാറാന്‍ ആവശ്യപ്പെട്ടെന്നാണ് ദാവീന്ദറിന്റെ വെളിപ്പെടുത്തല്‍. മരിജ്വാന ഉപയോഗിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് നാഡയുടെ ഡോപിംഗ് ടെസ്റ്റിന് വിധേയനായ ദാവീന്ദര്‍ ഡോപിംഗ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്നായിരുന്നു തിരിച്ചെത്തിയത്,

മെയ് 15ന് നടന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പിക്‌സിലാണ് ദാവീന്ദര്‍ മരിജ്വാന ഉപയോഗിച്ചെന്ന ആരോപണത്തില്‍ പെട്ടത്, നാഡ ഫലം പോസിറ്റീവ് ആയിരുന്നിട്ടും താന്‍ മത്സരത്തില്‍ പങ്കെടുക്കരുതെന്നും, ഇന്ത്യയ്ക്ക് തന്നെ നാണക്കേടാകുമെന്നുമായിരുന്നു എ എഫ് ഐന്റെ പരാമര്‍ശം.

താന്‍ ലണ്ടനിലേക്ക് യാത്ര തിരിക്കുന്ന ദിവസവും ഒരു എ എഫ് ഐ ഉദ്യോഗസ്ഥന്‍ രാജ്യാന്തര അത്‌ലറ്റിക് ഫെഡറേഷന്‍ ടെസ്റ്റ് നടത്തുമെന്നും താന്‍ ബാന്‍ ചെയ്യപ്പെടുമെന്നും പറഞ്ഞെന്നും ദാവീന്ദര്‍ വെളിപ്പെടുത്തി.

ലണ്ടനില്‍ യോഗ്യത മത്സരത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പും തന്നോട് മത്സരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടെന്നും ദാവീന്ദഗര്‍ പറഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ താന്‍ തന്റെ റൂമില്‍ ഇരുന്ന് കരഞ്ഞെന്നും, അതിന് ശേഷം ചില കളിക്കാരുടെ ഉപദേശം തേടുകയും അവരുടെ ഉപദേശത്തെ തുടര്‍ന്നാണ് താന്‍ മത്സരിച്ചതെന്നും ദാവീന്ദര്‍ വ്യക്തമാക്കി. മരുന്നടിയെന്ന അപമാനത്തില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാനാണ് ദാവീന്ദറിനോട് മത്സരത്തില്‍ നിന്നും പിന്‍മാറാന്‍ പറഞ്ഞതെന്നാണ്എ എഫ് ഐയുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here