ബാഴ്‌സയ്ക്ക് രക്ഷയില്ല; സ്പാനിഷ് സൂപ്പര്‍ കപ്പ് റയലിന്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാത്ത റയല്‍ മാഡ്രിഡ് ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ അവസരം നല്‍കാതെ ബാഴ്‌സലോണയെ വീഴ്ത്തി സ്പാനിഷ് സൂപ്പര്‍ കപ്പ് നേടി. രണ്ടാം പാദത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളാണ് റയല്‍ ബാഴ്‌സയുടെ നെറ്റിലെത്തിച്ചത്.

ആദ്യ പാദ മത്സരത്തില്‍ ഒന്നിനതിരെ മൂന്ന് ഗോളിന് റയല്‍ ബാഴ്‌സയെ പിന്നിലാക്കിയിരുന്നു. ഇതോടെ ലാ ലിഗ സീസണിന് ഇരട്ട കിരീടങ്ങളുമായി തുടക്കം കുറിക്കാന്‍ റയലിനായി.

റയലിന്റെ തട്ടകമായ സാന്റിയാഗൊ ബെര്‍ണാവ്യൂവില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ ബാഴ്സലോണ ചിത്രത്തിലേ ഇല്ലായിരുന്നു. സൂപ്പര്‍ താരം റോണോയുടെ അഭാവം റയലിന്റെ കളിയിലൊരിടത്തും നിഴലിച്ചിരുന്നില്ല.

കളിയുടെ നാലാം മിനിറ്റില്‍ തന്നെ ബാഴ്സയെ ഞെട്ടിക്കാന്‍ റയലിനായി. പെനാല്‍റ്റി ബോക്സിന് പുറത്ത് നിന്ന് അസന്‍സിയോ തൊടുത്ത ഇടങ്കലാന്‍ ഷോട്ട് ബാഴ്സ ഗോളിയെ മറികടന്ന് വലയിലെത്തി. ആദ്യ പാദത്തിലും അസന്‍സിയോ ഗോള്‍ നേടിയിരുന്നു. ബെന്‍സീമയുടേതായിരുന്നു രണ്ടാമൂഴം.

39ാം മിനിറ്റില്‍ ഇടതു വിങ്ങില്‍ നിന്ന് മാര്‍സേലോ നല്‍കിയ ക്രോസില്‍ നിന്നായിരുന്നു
റയലിന്റെ രണ്ടാം ഗോള്‍ പിറന്നത്. ക്രോസ് സ്വീകരിച്ച ബെന്‍സീമ മികച്ച ഫിനിഷിങ്ങിലൂടെ പന്ത് ഗോള്‍ വലയുടെ വലതു മൂലയില്‍ പന്തെത്തിച്ചു. രണ്ടാം പകുതിയില്‍ ബാഴ്സയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും അവസരങ്ങള്‍ മുതലാക്കാനായില്ല.

52-ാം മിനിറ്റില്‍ പിക്വെ പരുക്കേറ്റ് ഗ്രൗണ്ട് വിട്ടത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി. ഇതിനിടെ സുപ്പര്‍ താരം മെസിക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ക്രോസ് ബാറില്‍ തട്ടി പന്ത് മടങ്ങി. എഴുപതാം മിനിറ്റില്‍ ബാഴ്സക്ക് രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഭാഗ്യം റയലിനൊപ്പമായിരുന്നു.

മെസിയുടെ ഷോട്ട് കെയ്ലര്‍ നവാസ് രക്ഷപ്പെടുത്തി. റീബൗണ്ട് ചെയ്ത പന്താകട്ടെ
സുവാരസ് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി ഹെഡ് ചെയ്‌തെങ്കിലും പോസ്റ്റില്‍ തട്ടി മടങ്ങി. കഴിഞ്ഞാഴ്ച്ച മാഞ്ചസ്റ്റര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ച് യുവേഫ സൂപ്പര്‍ കപ്പും റയല്‍ നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News