മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് മഞ്ജു പുറത്തോ? സംവിധായകന്റെ മറുപടി

മോഹന്‍ലാലിന്റെ ഒടിയനില്‍ മഞ്ജു വാരിയര്‍ തന്നെയാണ് നായികയെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മോനോന്‍. ചിത്രത്തില്‍ നിന്ന് മഞ്ജുവിനെ നീക്കിയതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്നാണ് ട്വിറ്ററിലൂടെ സംവിധായകന്റെ സ്ഥീരീകരണം.

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവുമായി എത്തുന്ന ഒടിയന്റെ ആദ്യഘട്ട ചിത്രീകരണം വാരണാസിയിലും ബനാറസിലുമായാണ് നടക്കുക. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിലൂടെ പങ്കുവച്ചു.

രാത്രിയുടെ രാജാവാണ് ഒടിയന്‍ എന്നായിരുന്നു കഥാപാത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞത്. ഐതിഹ്യവും ചരിത്രവും കൂടിക്കലര്‍ന്ന ഒരു കഥാപാത്രമാണ് ഒടിയനെന്ന് സംവിധായകന്‍ വിശദീകരിക്കുന്നു. 1950 മുതല്‍ 2000 വരെയുള്ള 50 വര്‍ഷക്കാലത്തെ ഒരു പാലക്കാടന്‍കഥയാണ് ഒടിയന്‍ എന്ന സിനിമ പറയുന്നത്.

വൈദ്യുതി വരുന്നതിനു മുന്‍പുള്ള കാലത്ത് ഗ്രാമങ്ങളിലെ വലിയ പേടിസ്വപ്നങ്ങളിലൊന്നായിരുന്നു ഒടിയന്മാര്‍. മികച്ച കായികശേഷി, ഇരുട്ടിലെ കാഴ്ച. ഒരേസമയത്തു പല വേഷങ്ങളില്‍, പല ഭാവങ്ങളില്‍ ഒടിയന്‍ എത്തുമെന്നാണ് ഐതിഹ്യം. വേലിപ്പുറത്ത്, പാടവരമ്പത്ത്, മരക്കൊമ്പില്‍ ഒക്കെ ഒടിയന്റെ സാന്നിധ്യമുണ്ടായിട്ടുണ്ടെന്ന് കഥകള്‍ പറയുന്നു. അത്തരത്തില്‍ ഒരു ഒടിയനാണു മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മാണിക്കന്‍ എന്ന കഥാപാത്രം.

ചിലപ്പോള്‍ നാലുകാലില്‍ ഓടുന്ന, പാടവരമ്പില്‍ ഇഴയുന്ന ഒടിയനാണു മാണിക്കന്‍. മാണിക്കന്റെ പല സിദ്ധികളിലൊന്നാണത്. മാണിക്കനാകാന്‍ മോഹന്‍ലാല്‍ ശരീരഭാരം 15 കിലോ കുറയ്ക്കുന്നുണ്ട്. പുലിമുരുകന്‍ ഫെയിം പീറ്റര്‍ ഹെയ്‌നാണ് ഈ ചിത്രത്തിലും മോഹന്‍ലാലിന്റെ ആക്ഷന്‍ കോറിയോഗ്രാഫര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News