അഭിനയമികവില്‍ മോഹന്‍ലാലിനെക്കാള്‍ മികച്ചത് തമിഴ്താരം കമല്‍ഹാസനാണെന്ന് എഴുത്തുകാരന്‍ ടി.പത്മനാഭന്‍. സമീപകാലത്ത് തിയേറ്ററില്‍ പോയി കണ്ട സിനിമ പാപനാശമാണെന്നും കമലഹാസന്‍ തന്നെ നേരിട്ട് വിളിച്ചതിനുശേഷമാണ് ചിത്രം കണ്ടതെന്നും ടി.പത്മനാഭന്‍ പറഞ്ഞു.
ടി.പത്മനാഭന്റെ വാക്കുകള്‍ ഇങ്ങനെ:
”കമലഹാസനും ഞാനും ലോഹ്യമാണ്. കമലഹാസന്‍ എഴുതിയ പുസ്തകത്തിന്റെ മുഖവുരയില്‍ എന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്. ഇടയ്‌ക്കൊക്കെ എന്നെ വിളിക്കും. അദ്ദേഹത്തിന് ഒരു സിനിമാക്കാരന്‍ എന്നതിനേക്കാള്‍ ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ അറിയപ്പെടാനാണ് ഇഷ്ടം. അങ്ങനെ പാപനാശം വന്നപ്പോള്‍ എന്നെ വിളിച്ചു. സിനിമ കണ്ടോ എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു, ഇല്ലാ. ദൃശ്യം ഞാന്‍ കണ്ടിരുന്നു. കമലഹാസന്‍ ശരി എന്നു പറഞ്ഞു. പാപനാശത്തിന്റെ ഡിസ്ട്രിബ്യൂട്ടര്‍ എറണാകുളത്താണ്.”
”കമലഹാസന്‍ തന്നെ ഡിസ്ട്രിബ്യൂട്ടറെ വിളിപ്പിച്ചിട്ട് പത്മനാഭന്‍ സാറിന് പാപനാശം കാണാനുളള ഏര്‍പ്പാടുകള്‍ ചെയ്യണമെന്ന് പറഞ്ഞേല്‍പ്പിച്ചു. ഡിസ്ട്രിബ്യൂട്ടര്‍ പറഞ്ഞിട്ട് കണ്ണൂരുളള എക്‌സിബിറ്ററും മാനെജരും ഇവിടെ വന്നു. അങ്ങനെ റോയല്‍ ഗസ്റ്റായി കൂട്ടിക്കൊണ്ടുപോയി സിനിമ കാണിച്ചു. ഞാന്‍ കമലഹാസനെ വിളിക്കുംമുമ്പ് പുളളി എന്നെ വിളിച്ചു. എങ്ങനെയുണ്ടെന്ന് ചോദിച്ചു. ദൃശ്യം മോശമെന്നല്ല. പക്ഷെ താരതമ്യം ചെയ്യുമ്പോള്‍ ഒരു പൊടിപ്പിന് മുകളില്‍ നില്‍ക്കുക പാപനാശമാണ്. അതിന് കാരണം കമലഹാസന്റെ പെര്‍ഫോമന്‍സ് തന്നെയാണ്.”
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here