പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങളില്‍ സ്പീക്കറെ അതൃപ്തി അറിയിച്ച് വനിതാ കമീഷന്‍; മൊഴി രേഖപ്പെടുത്താനുള്ള അനുമതിയും തേടി

തിരുവനന്തപുരം: പിസി ജോര്‍ജിന്റെ വിവാദപരാമര്‍ശങ്ങളില്‍ സ്പീക്കറെ അതൃപ്തി അറിയിച്ച് സംസ്ഥാന വനിതാ കമീഷന്‍. കമീഷനും അധ്യക്ഷയ്ക്കും എതിരെ ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ നിയമത്തോടുള്ള അനാദരവാണെന്നും കമീഷന്‍ സ്പീക്കറെ അറിയിച്ചു. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്താനുള്ള അനുമതിയും കമീഷന്‍ സ്പീക്കറോട് തേടി.

ജോര്‍ജിനെതിരെ സഭയ്ക്കുള്ളിലും പുറത്തും സ്പീക്കര്‍ പരാമര്‍ശം നടത്തണമെന്നും വനിതാ കമീഷന്‍ ആവശ്യപ്പെട്ടു. ജോര്‍ജിനെതിരെ സാധ്യമായ നടപടി സ്വീകരിക്കണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു.

ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ അതിരുകടന്നതാണെന്നും മനുഷത്വവിരുദ്ധമാണെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഇന്നലെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News