‘ഞാനും മോശം അനുഭവങ്ങള്‍ നേരിട്ടു’; വെളിപ്പെടുത്തലുമായി അനുമോള്‍

മലയാള സിനിമാ മേഖലയിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി അനുമോളും രംഗത്ത്. ഇഷ്ടപ്പെടാത്തത് കണ്ടാല്‍ മുഖം നോക്കാതെ പ്രതികരിക്കുന്ന ആളാണ് താനെന്നും അത്തരത്തില്‍ പ്രതികരിച്ചതുകൊണ്ടാണ് തനിക്ക് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നതെന്നും അനുമോള്‍ വ്യക്തമാക്കുന്നു. ഗൃഹലക്ഷ്മിയുടെ ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അനുമോള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്.

അനുമോള്‍ പറയുന്നു: ‘ഒരു സിനിമയില്‍ ഹീറോയിന്‍ ആയി എന്നെ ഫിക്‌സ് ചെയ്തു കഴിഞ്ഞിരുന്നു. എന്നിട്ട് ഞാനറിയാതെ ആ പടത്തിന്റെ പൂജ എന്നുപറഞ്ഞ് ചടങ്ങ് നടത്തി. അത് കഴിഞ്ഞിട്ട് അവിടെ മൂന്ന് നാല് പെണ്‍കുട്ടികള്‍ വന്ന് നായകന്റെ കൂടെ വെറുതെ ഫോട്ടോ എടുക്കുകയാണ്. ആ കുട്ടികളെ മുഴുവന്‍ നായികയാക്കാമെന്ന് പറഞ്ഞ് പറ്റിക്കുകയാണ്. എന്നിട്ട് ആ സിനിമ ചെയ്യാതെ ഞാന്‍ തിരിച്ചുപോന്നു. അവരെന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. അനു വരണം, ഇല്ലെങ്കില്‍ ഞങ്ങള്‍ പ്രസ് മീറ്റ് നടത്തുമെന്ന്. ഞാന്‍ പറഞ്ഞു, നിങ്ങള്‍ ധൈര്യമായിട്ട് നടത്തു എന്ന്. പിന്നീട് ഭീഷണി മാറി അനുനയത്തിന്റെ സ്വരമായി. അനൂന് ഒരു പ്രശ്‌നവും വരില്ല, വന്ന് അഭിനയിച്ച് പോയാല്‍ മതി മറ്റൊന്നും അനുവിനെ ബാധിക്കില്ല എന്നും പറഞ്ഞു. ഞാന്‍ പറഞ്ഞു, ചേട്ടാ ഞാന്‍ റിയാക്ട് ചെയ്യുന്നൊരാളാണ്. എനിക്കാ സെറ്റില് വര്‍ക്ക് ചെയ്യാന്‍ പറ്റില്ല എന്ന്. ആ സിനിമ ഇന്നും നടന്നിട്ടില്ല. ഇതാണ് എനിക്കുണ്ടായ മോശം അനുഭവം.’

കൊച്ചിയില്‍ നടിക്ക് പീഡനം നേരിടേണ്ടി വന്നതിന് പുറകെ ചലച്ചിത്ര മേഖലയിലെ നിരവധി താരങ്ങള്‍ തുറന്നു പറച്ചിലുകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അനുമോളും തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥ പങ്കുവയ്ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News