സിപിഐഎം പ്രവര്‍ത്തകര്‍ക്കുനേരെ ബോംബെറിഞ്ഞ ആര്‍എസ്എസുകാരന് തടവും പിഴയും

കണ്ണൂര്‍: സിപിഐഎം പ്രവര്‍ത്തകര്‍ക്കുനേരെ ബോംബെറിഞ്ഞ കേസില്‍ ആര്‍എസ്എസുകാരന് മൂന്നുവര്‍ഷം തടവും പിഴയും. എളന്തോട്ടത്തില്‍ സുനില്‍കുമാറിനാണ് തടവും അയ്യായിരം രൂപ പിഴയും കോടതി വിധിച്ചത്.

പ്രിന്‍സിപ്പല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ മൂന്നു മുതല്‍ എട്ടുവരെ പ്രതികളെ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടു. ഒന്നാം പ്രതി വിപി ജ്യോതിഷ് നേരത്തെ മരിച്ചിരുന്നു.

2008 നവംമ്പര്‍ 8ന് രാത്രി സിപിഐഎം പ്രവര്‍ത്തകന്‍ നാമത്ത് പവിത്രന്റെ ഒന്നാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കൊടി തോരണങ്ങള്‍ കെട്ടുന്നതിനിടെയായാണ് സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News