ഡ്രൈവര്‍ ബാലന് വേണ്ടി സര്‍വ്വീസ് നടത്തിയത് 48 ബസുകള്‍; സമാഹരിച്ചത് എട്ടു ലക്ഷം രൂപ

കണ്ണൂര്‍: കണ്ണൂര്‍ അഴീക്കോട്ടെ കെസി ബാലന്‍ ഡ്രൈവറുടെ ചികില്‍സയ്ക്ക് പണം സ്വരൂപിക്കാന്‍ തിങ്കളാഴ്ച സര്‍വ്വീസ് നടത്തിയത് 48 ബസുകള്‍. രണ്ടരമാസമായി ശ്വാസകോശാര്‍ബുദം ബാധിച്ച് മലബാര്‍ കാന്‍സര്‍ സെന്ററില്‍ ചികില്‍സയിലാണ് ബാലന്‍ എന്ന ബാലസ്വാമി.

ചാലാട്, മീന്‍കുന്ന്, പുതിയതെരു റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന ബസുകളാണ് ബാലനും കുടുംബത്തിനും ഒരു കൈ സഹായമേകാനായി സര്‍വ്വീസ് നടത്തിയത്. ഒരു ദിവസം കൊണ്ട് ഇവര്‍ സമാഹരിച്ചത് 8 ലക്ഷം രൂപയാണ്.

ബാലന്റെ ഭാര്യ ആന്‍ജിയോ പ്‌ളാസ്റ്റി കഴിഞ്ഞ് ചികില്‍സയിലിരിക്കെ രണ്ടരമാസം മുന്‍പ് മരിച്ചിരുന്നു. വിദ്യാര്‍ത്ഥികളായ ഇരട്ട പെണ്‍കുട്ടികളുടെ ജീവിതം ബാലന്റെ വരുമാനത്തെ ആശ്രയിച്ചാണ് മുന്നോട്ട് പോയിരുന്നത്. തുക അടുത്ത ദിവസം ചികില്‍സ സഹായകമ്മറ്റിക്ക് കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News