തോളില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി വനിതാ കണ്ടക്ടര്‍ ജോലിക്ക്; ടിക്കറ്റ് നല്‍കിയും കുഞ്ഞിനെ പരിചരിച്ചും ഈ കണ്ടക്ടറമ്മ

ആഗ്രഹം കൊണ്ടല്ല, ഈ വനിതാ ഡോക്ടര്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞുമായി ബസില്‍ ജോലിക്കെത്തിയത്. വേറെ വഴിയില്ലാതായതിനാല്‍ അങ്ങനെ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. കുഞ്ഞിനെ പരിചരിക്കാന്‍ അവധി ചോദിച്ച് കിട്ടിയില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യും?

തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ടിലെ ജീവനക്കാരിയായ ആലിയ ജഹാനാണ് ഈ ദുര്‍വിധി. കരാര്‍ ജീവനക്കാരിയായതിനാല്‍ ലീവ് നീട്ടിത്തരാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറായില്ല. അതേ തുടര്‍ന്നാണ് ആലിയയ്ക്ക് കുഞ്ഞുമായി ജോലിക്കെത്തേണ്ടി വന്നത്. ബസില്‍ കയറി ടിക്കറ്റ് ചോദിച്ച് കണ്ടക്ടര്‍ അടുത്തെത്തുമ്പോഴേക്കും യാത്രക്കാര്‍ ശരിക്കും ഞെട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ!

ജോലി ചെയ്യുന്ന വനിതകള്‍ക്ക് ആറ് മാസം പ്രസവാവധി അനുവദിച്ചിട്ടുണ്ട്. പക്ഷെ ഈ ആറ് മാസം എത്രത്തോളം അമ്മമാരെ സഹായിക്കുമെന്ന ചോദ്യമാണ് ഈ വനിതാ ബസ് കണ്ടക്ടര്‍ ചോദിക്കുന്നത്.

കണ്ടക്ടര്‍ ജോലിയില്‍ നിന്നും ഡിപ്പാര്‍ട്ട്‌മെന്റിലെ ഓഫീസ് ജോലിയിലേക്ക് മാറ്റണമെന്ന ആലിയയുടെ ആവശ്യം ഡിപ്പാര്‍ട്ട്‌മെന്റ് അംഗീകരിച്ചില്ല. ബസിലെ യാത്രക്കാരില്‍ ചിലര്‍ കുട്ടിയുമായി ജോലി ചെയ്യുന്ന ആലിയയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തതോടെയാണ് വിഷയം എല്ലാവരുടേയും ശ്രദ്ധയിലേക്ക് എത്തുന്നത്. സംഭവം വൈറലായതോടെ അധികൃതര്‍ ആലിയയ്ക്ക് ലീവ് അനുവദിക്കുകയും ചെയ്തു.

കരാര്‍ ജീവനക്കാര്‍ക്കും സ്ഥിരം ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നാണ് ഇപ്പോള്‍ ആലിയയുടെ പ്രതീക്ഷ. മിശ്ര വിവാഹമായതിനാല്‍ ഇവര്‍ക്ക് ഇരുവരുടേയും കുടുംബങ്ങളുടെ ഭാഗത്ത് നിന്ന് പിന്തുണയും ഇല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News