മണിക് സര്‍ക്കാറിന്റെ സ്വാതന്ത്ര്യദിനപ്രസംഗം; ആകാശവാണി, ദൂരദര്‍ശന്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തും

ദില്ലി: ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാറിന്റെ സ്വാതന്ത്ര്യദിനപ്രസംഗം അവഗണിച്ച ആകാശവാണി, ദൂരദര്‍ശന്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി തെളിവ് ശേഖരിക്കാന്‍ പാര്‍ലമെന്റ് നീതി ന്യായ സ്റ്റാന്റിങ്ങ് കമ്മറ്റിയുടെ തീരുമാനം. എ സമ്പത്ത് എംപി ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ആനന്ദ് ശര്‍മ്മ അധ്യക്ഷനായ സമിതി വിഷയത്തില്‍ ഇടപെട്ടത്.

പ്രസംഗം അതേ രീതിയില്‍ നല്‍കാന്‍ കഴിയില്ലെന്നും തിരുത്തല്‍ വരുത്തി പുതിയ രൂപത്തില്‍ ആക്കണമെന്നുമാണ് ആകാശവാണിയും ദൂരദര്‍ശനും മണിക് സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News