നിര്‍ധന കുടുംബത്തിന് കാരുണ്യം ചൊരിഞ്ഞ് ഡിവൈഎഫ്‌ഐ

തൃശൂര്‍: തലചായ്ക്കാന്‍ ഇടമില്ലാതെ ദുരിതത്തില്‍ കഴിഞ്ഞിരുന്ന വൃദ്ധയ്ക്കും അസുഖ ബാധിതരായ മക്കള്‍ക്കും ഡിവൈഎഫ്‌ഐ തൃശൂര്‍ ബ്രഹ്മകുളം മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വീട് നിര്‍മ്മിച്ച് നല്‍കി. ചിറ്റാട്ടുകര മൂന്നാം വര്‍ഡിലെ വാഴപ്പിലാത്ത് കാരക്കാട്ട് വീട്ടില്‍ തങ്കമണിക്കും മക്കള്‍ക്കുമാണ് ചിങ്ങമാസത്തില്‍ വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത്.

കാലപ്പഴക്കം മൂലം ഇടിഞ്ഞുവീണ വീട്ടില്‍ ദുരിതം അനുഭവിച്ച് കഴിയുകയായിരുന്നു തങ്കമണിയും മാനസിക വെല്ലുവിളി നേരിടുന്ന മക്കളും. ഡിവൈഎഫ്‌ഐ ബ്രഹ്മകുളം മേഖലാ കമ്മറ്റിയാണ് ഒരു മാസത്തിമകം വീടിന്റെ പണികള്‍ പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറിയത്.

ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി പി.ബി അനൂപ് താക്കോല്‍ ദാനം നിര്‍വ്വഹിച്ചു. പി.ജി സുബിദാസ് അധ്യക്ഷനായ ചടങ്ങില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കൊപ്പം നാട്ടുകാരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here