യുപിയില്‍ മരിച്ച കുഞ്ഞുങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സാംസ്‌കാരിക കൂട്ടായ്മ

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഓക്‌സിജന്‍ നിഷേധിക്കപ്പെട്ടതിലൂടെ പിടഞ്ഞുമരിച്ച കുഞ്ഞുങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മാനവീയം വീഥിയില്‍ പ്രതിഷേധ ചിത്രരചനയും സാംസ്‌കാരിക കൂട്ടായ്മയും നടന്നു.

ലളിതകലാ അക്കാദമി, മാനവീയം തെരുവിടം കള്‍ച്ചര്‍ കളക്റ്റീവ്, അക്ഷരംഓണ്‍ലൈന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന കൂട്ടായ്മ; ‘ഗോരഖ്പൂര്‍’ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി ഉദ്ഘാടനം ചെയ്തു.

നേമം പുഷ്പ്പരാജ് അധ്യക്ഷനായി. കാരയ്ക്കാമണ്ഡപം വിജയകുമാര്‍ സ്വാഗതം പറഞ്ഞു. വിനോദ് വൈശാഖി, അയിലം ഉണ്ണികൃഷ്ണന്‍, ജി പ്രമോദ്, എന്‍എസ്, വിനോദ്, കെജി സൂരജ്, ആര്‍ ഉണ്ണി, ഷാഹിന്‍ എസ്, ദിലീപ് സിഎന്‍എന്‍, ഡോ. അനീഷ്യ ജയദേവ് എന്നിവര്‍ സംസാരിച്ചു. അരവിന്ദ് വി മോഹന്‍ നാടന്‍ പാട്ടും ജഗദീഷ് കോവളം, ആയിഷ എന്നിവര്‍ കവിതകളും അവതരിപ്പിച്ചു.

ചിത്ര രചനയ്ക്ക് നേമം പുഷ്പ്പരാജ്, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, വിജയന്‍ നെയ്യാറ്റിന്‍കര, രവീന്ദ്രന്‍ പുത്തൂര്‍, അശ്വിനി കുമാര്‍, വേണു തെക്കേമഠം, ടി സി രാജന്‍, ഗോപാലമേനോന്‍, റീന സനില്‍, സുശീല്‍ പട്ടേല്‍ (ഗുജറാത്ത്, ഡോ. ശ്രീകല കെ വി തുടങ്ങിചിത്രകലാ മേഖലയിലെ പ്രഗത്ഭര്‍ നേതൃത്വം നല്‍കി. മനു എം നന്ദി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here