ശശിക്കും കുടുംബത്തിനും താങ്ങായി സിപിഐഎം; ഇനി സുരക്ഷിതത്വത്തിന്റെ നാളുകള്‍

കോട്ടയം: താഴത്തങ്ങാടി കൊശവളവ് ഇരുളന്‍പറമ്പ് വീട്ടില്‍ സിഎം ശശിക്കും ഭാര്യയും മൂന്ന് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന് ഇനി സുരക്ഷിതത്വത്തിന്റെ നാളുകള്‍. അടച്ചുറപ്പുള്ള വീടെന്ന ഇവരുടെ സ്വപ്‌നം സിപിഐഎം നേതൃത്വത്തിലാണ് സാക്ഷാത്കരിച്ച് നല്‍കിയത്. സിപിഐഎം ജില്ലാ സെക്രട്ടറി വിന്‍ വാസവന്റെ സാന്നിധ്യത്തില്‍ വീടിന്റെ താക്കോല്‍ദാനം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ നിര്‍വഹിച്ചു.

ഒന്നേകാല്‍ സെന്റില്‍ അടച്ചുറപ്പില്ലാത്ത ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന വീട്ടില്‍ മൂന്ന് മക്കളെ നെഞ്ചോട് ചേര്‍ത്ത് ഭയചകിതരായി കഴിഞ്ഞ ആ കെട്ടകാലം പോയി. ഇനി ശശിക്കും ഭാര്യയ്ക്കും മക്കള്‍ക്കും സിപിഐഎം നേതൃത്വം നിര്‍മ്മിച്ച് നല്‍കിയ ഈ വീട്ടില്‍ സുരക്ഷിതമായി അന്തിയുറങ്ങാം. ഇവരുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ് സിപിഐഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവനാണ് ഈ കുടുംബത്തിന് കൈത്തങ്ങായത്. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു.

വീടെന്ന സ്വപ്‌നം ഒരു പ്രസ്ഥാനത്തിന്റെ പിന്‍ബലത്തില്‍ സാക്ഷാത്കരിക്കപ്പെട്ടപ്പോള്‍ ശശിയും മക്കളും ആ സന്തോഷം മറച്ചുവച്ചില്ല.

രണ്ടുമുറിയും അടുക്കളയും ഹാളും ശുചിമുറിയും അടങ്ങുന്ന ഈ വീടിന്റെ നിര്‍മ്മാണചെലവ് ആറ് ലക്ഷം രൂപയാണ്. പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളും സുമനസുകളും അയല്‍വാസികളും ചേര്‍ന്നാണ് ഈ തുക സമാഹരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News