മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ റഹുബ്കയും കേരളത്തിലേക്ക്

കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്. മാഞ്ചസ്റ്ററില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവരുടെ എണ്ണം കൂടുകയാണ്. വെസ് ബ്രൗണിനു പിറകെ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഗോള്‍ കീപ്പര്‍ പോള്‍ റഹുബ്കയും കേരളത്തിലേക്ക് എത്തും എന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്.

മാഞ്ചസ്റ്റര്‍ ഈവനിങ്ങ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ പഴയ കൂട്ടുകാരനായ പോള്‍ റഹുബ്കയും കേരളത്തിലേക്ക് വരുന്നുണ്ടെന്നും അത് തനിക്കും ഗുണം ചെയ്യുമെന്നും വെസ് ബ്രൗണ്‍ പറഞ്ഞത്. രണ്ടായിരത്തില്‍ ബ്രസീലില്‍ വച്ച് നടന്ന ഫിഫ ക്ലബ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ആയിരുന്നു റഹുബ്കയുടെ അരങ്ങേറ്റം. 1997 മുതല്‍ 2002 വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്ന താരമാണ് പോള്‍. പക്ഷെ ഒരൊറ്റ മത്സരത്തില്‍ മാത്രമെ പോള്‍ യുണൈറ്റഡ് വല കാത്തിട്ടുള്ളൂ.

കേരള ബ്ലാസ്റ്റേഴ്‌സില്‍ എത്തുകയാണെങ്കില്‍ താരത്തിന്റെ കരിയറിലെ പതിനെട്ടാമത്തെ ക്ലബാകും ഇത്. ബ്ലാക്ക് പൂളില്‍ ഒഴികെ മറ്റൊരു ക്ലബിലും കാര്യമായി ശോഭിക്കാന്‍ പോളിനായില്ല. ബ്ലാക്ക്പൂളിനു വേണ്ടി 110 മത്സരങ്ങളോളം കളിച്ചിട്ടുണ്ട്. 200708 സീസണില്‍ ബ്ലാക്ക്പൂളിന്റെ പ്ലയര്‍ ഓഫ് ദി സീസണ്‍ ആയിരുന്നു താരം. ലീഡ്‌സ് യുണൈറ്റഡ്, ബോള്‍ട്ടന്‍ വാണ്‍ഡറേസ്, ബേണ്‍ലി തുടങ്ങി നിരവധി ക്ലബുകളുടെ ഭാഗമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News