ഇനി ജേഴ്‌സിയും മാഞ്ചസ്റ്ററില്‍ നിന്ന്; അഡ്മിറലുമായി കരാര്‍ ഒരുക്കാന്‍ പോകുന്നു

താരങ്ങള്‍ക്ക് പുറമെ ജേഴ്‌സിയും ഇനി മാഞ്ചസ്റ്ററില്‍ നിന്ന്. മാഞ്ചസ്റ്ററിലെ പ്രമുഖ കമ്പനിയായ അഡ്മിറല്‍ സ്‌പോര്‍ട്‌സ് ആണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സീസണിലെ ജേഴ്‌സി നിര്‍മ്മിക്കാന്‍ കരാര്‍ ഒരുക്കാന്‍ പോകുന്നത്. റെക്കോര്‍ഡ് തുകയ്ക്കാകും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ജേഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ് എന്നാണ് അറിയാന്‍ കഴിയുന്നത്.

ഒമ്പതോളം രാജ്യങ്ങളുടെ ജേഴ്‌സിയും മുപ്പതിലധികം സ്‌പോര്‍ട്‌സ് ക്ലബുകളുടെ ജേഴ്‌സിയും സ്‌പോണ്‍സര്‍ ചെയ്യുന്ന വലിയ കമ്പനി തന്നെയാണ് അഡ്മിറല്‍ സ്‌പോര്‍ട്‌സ് ക്ലബ്.2014ലും 2015ലും ജെര്‍മന്‍ കമ്പനി ആയ ജൗാമ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സി സ്‌പോണ്‍സര്‍. 2016ല്‍ മുത്തൂറ്റ് എന്ന ടൈറ്റില്‍ സ്‌പോണ്‍സര്‍ മാത്രമേ നിലനിന്നുള്ളൂ. പുതിയ സീസണിലും മുത്തൂറ്റ് ടൈറ്റില്‍ സ്‌പോണ്‍സര്‍ ആയി ഉണ്ടാകും.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലീഡ്‌സ് യുണൈറ്റഡ്, ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം തുടങ്ങിയവര്‍ക്ക് ജേഴ്‌സി ഒരുക്കിയിട്ടുള്ള അഡ്മിറല്‍ ക്രിക്കറ്റില്‍ വെസ്റ്റ്ഇന്‍ഡീസ്, ഇംഗ്ലണ്ട് ടീമുകള്‍ക്കും ജേഴ്‌സി ഒരുക്കിയിട്ടുണ്ട്. സച്ചിന് ഉടമസ്ഥാവകാശമുള്ള കബഡി ടീമായ തമിഴ് തലൈവാസിന്റെ ജേഴ്‌സിയും ഇപ്പോള്‍ അഡ്മിറല്‍ ആണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്. ആ ബന്ധമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിലേക്കും എത്തിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News