ജോണ്‍സന്‍ മാസ്റ്റര്‍: ഏറ്റവും സുന്ദരമായ ഗാനങ്ങളൊരുക്കിയവരില്‍ ഒരാള്‍

മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ഗാനങ്ങളൊരുക്കിയവരില്‍ ഒരാള്‍….മലയാളസിനിമയുടെ വസന്തകാലത്തിന്റെ അടയാളങ്ങളായ ഒരാള്‍.. ജോണ്‍സന്‍ മാസ്റ്റര്‍ വിട്ടു പിരിഞ്ഞിട്ടു ഇന്നേക്ക് 6 വര്‍ഷം….

ഭരതന്റെ ‘ആരവം’ എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയാണ് സ്വതന്ത്ര സംഗീത സംവിധായകനായി ജോണ്‍സണ്‍ സിനിമാലോകത്തേക്ക് ചേക്കേറിയത്. വര്‍ഷത്തില്‍ ഇരുപതിലേറെ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഈണമിട്ട കാലമുണ്ടായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍ക്ക്. ദേവരാജന്‍ മാഷ് കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ജോണ്‍സണ്‍ മാസ്റ്ററാണ്.

മറ്റ് സംഗീത സംവിധായകരില്‍ നിന്നും ജോണ്‍സനെ കൂടുതല്‍ വ്യക്ത്യസ്ഥനാക്കുന്നത് അദേഹത്തിന്റെ പശ്ചാത്തല സംഗീതമാണ്. മലയാള സിനിമാരംഗത്തെ പശ്ചാത്തല സംഗീതത്തെ ജോണ്‍സന് മുന്‍പും ജോണ്‍സന് ശേഷവും എന്ന് തന്നെ വിശേഷിപ്പിക്കാം. അന്നേവരെ നിലനിന്നിരുന്ന പശ്ചാത്തല സംഗീത രീതിയെ പൊളിച്ചെഴുതിയ ആളാണ് ജോണ്‍സണ്‍ മാസ്റ്റര്‍. നിശബ്ദതകളെ വരെ സൃഷ്ടിച്ച് ഇത്രയും മനോഹരമായി പശ്ചാത്തല സംഗീതമൊരുക്കിയൊരു സംഗീത സംവിധായകന്‍ മലയാളത്തില്‍ വേറെയില്ല.

ജോണ്‍സണ്‍ മാസ്റ്ററുടെ ഓരോ പാട്ടിലും പശ്ചാത്തല സംഗീതത്തിലും സംഗീതത്തോടുള്ള മാസ്റ്ററുടെ ആത്മാര്‍ഥതയും അര്‍പ്പണഭാവവും നമുക്ക് കാണാം. കാലങ്ങള്‍ എത്ര കഴിഞ്ഞാലും അദേഹം നമുക്ക് നല്‍കിയ മധുരഗാനങ്ങളും പശ്ചാത്തല സംഗീതത്തിന്റെ വേറിട്ട അനുഭവങ്ങളും എന്നും മായാതെ നമ്മുടെ മനസില്‍ നിലനില്‍ക്കും.. ജോണ്‍സണ്‍ മാഷിന് വേദനയോടെ, വല്ലാത്ത നഷ്ടബോധത്തോടെ വിട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News