സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരനെ ഭീഷണിപ്പെടുത്തി; മുഹമ്മദ് നിസാമിനെതിരെ കേസ്

തൃശൂര്‍: സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ചന്ദ്ര ബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമിനെതിരെ കേസെടുത്തു. തൃശൂര്‍ വെസ്റ്റ് പൊലീസാണ് കേസെടുത്ത്. കിംഗ്‌സ് സ്‌പേസ് സ്ഥാപനത്തിലെ മാനേജര്‍ ചന്ദ്രശേഖരന്‍ നല്‍കിയ പരാതിയിലാണ് നടപടി.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിസാം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കിംഗ് സ്‌പേസ് മാനേജര്‍ ചന്ദ്രശേഖരന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. ഭീഷണിക്കും അസഭ്യം പറഞ്ഞതിനുമെതിരായ വകുപ്പുകള്‍ ചുമത്തി തൃശൂര്‍ വെസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രണ്ടു തവണ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഓഫീസിലെ ഒരു ഫയല്‍ ഉടന്‍ എത്തിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലാന്റ് ഫോണ്‍ നമ്പറില്‍ നിന്ന് നിസാം വിളിച്ചത്. ഇതിന് വഴങ്ങാതിരുന്നതോടെ നിസാം ഭീഷണി മുഴക്കി അസഭ്യവര്‍ഷം നടത്തി.

ശബ്ദരേഖ സഹിതം തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വെസ്റ്റ് പൊലീസ് നിസാമിനെതിരെ കേസെടുത്തത്. നിസാമിന്റെ സഹോരന്‍മാരും മുമ്പ് ജയിലില്‍ നിന്നുള്ള ഭീഷണിക്കെതിരെ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. ഒന്നിലധികം തവണ പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന നിസാം ഫോണ്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും പൊലീസ് പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News