സണ്ണിക്കൊപ്പം അഭിനയിക്കാന്‍ മോഹം; തുറന്നുപറഞ്ഞ് ഈ മലയാള നടന്‍

ബോളിവുഡ് നടി സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ മോഹമുണ്ടെന്ന് തുറന്നുപറഞ്ഞ് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്തോഷിന്റെ ആഗ്രഹപ്രകടനം.

സന്തോഷ് പറയുന്നത് ഇങ്ങനെ: കേരളത്തില്‍ പ്രമുഖ Hindi നടി സണ്ണി ലിയോണ്‍ വന്നു. തിരിച്ചു പോയി എന്നറിഞ്ഞു…. അവരോടൊപ്പം ഒരു സിനിമയില്‍ എങ്കിലും അഭിനയിക്കണം എന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നേ….അതോ നടക്കുന്നില്ല….

മറിച്ച് അവരെ നേരില്‍ കാണാനും പറ്റിയില്ല….കഷ്ടം…(പാവം ഞാന്‍)…(സുഖമില്ലാതെ bed rest എടുത്തത് പാരയായ് മക്കളേ…യോഗമില്ലാാാാ)


അതേസമയം, തനിക്ക് മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് സണ്ണിയും രംഗത്തെത്തി. ഇനിയും കേരളത്തില്‍ വരാനാണ് ആഗ്രഹമെന്നും അവസരം ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും താരം പറഞ്ഞു. കഴിഞ്ഞദിവസം കൊച്ചിയില്‍ സ്വകാര്യചടങ്ങിന് എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.

കേരളം അതിമനോഹരമായ നാടാണെന്നും എവിടെയും പുഞ്ചിരിക്കുന്ന മുഖങ്ങളെ കാണാന്‍ സാധിക്കുന്നതിനാലാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്നതെന്നും സണ്ണി പറഞ്ഞു. കേരളത്തിലെ കായലുകളും പുഴകളും ആനന്ദം നിറയ്ക്കുന്നതാണെന്നും സണ്ണി പറഞ്ഞു.

മലയാളികളുടെ സ്‌നേഹത്തിനും സ്വീകരണത്തിനും നന്ദിയുണ്ടെന്ന് ഇന്നലെ ഉദ്ഘാടനച്ചടങ്ങിന് ശേഷം സണ്ണി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തനിക്ക് പറയാന്‍ വാക്കുകളില്ലെന്നും കൊച്ചിയിലെ ആളുകള്‍ക്ക് ഒരുപാട് നന്ദിയുണ്ടെന്നും സണ്ണി ഫേസ്ബുക്കില്‍ കുറിച്ചു. ദൈവത്തിന്റെ സ്വന്തം നാടിനെ ഒരിക്കലും മറക്കില്ലെന്നും സണ്ണി പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News