ഈ ചിത്രത്തെക്കുറിച്ച് സണ്ണി പറഞ്ഞ് ഇങ്ങനെ

കഴിഞ്ഞദിവസം കൊച്ചിയിലെത്തിയ സണ്ണി ലിയോണിനെ കാണാന്‍ മലയാളികള്‍ കാണിച്ച സാഹസങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ആയിരക്കണക്കിന് ആരാധകരാണ് സണ്ണിയെ കാണാന്‍ കൊച്ചിയില്‍ എത്തിയത്. സണ്ണി എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ റോഡിലും പരിസരങ്ങളിലും വന്‍ജനക്കൂട്ടമാണ് തമ്പടിച്ചിരുന്നത്.

ബസിന് മുകളിലും കെട്ടിടത്തിന് മുകളിലും എന്തിന് എടിഎം കൗണ്ടറിന് മുകളിലെ നെയിംബോര്‍ഡില്‍ വരെ ആരാധകര്‍ കയറി നിന്നു, സണ്ണിയെ ഒന്ന് അടുത്ത് കാണാന്‍. മെട്രോയുടെ ഭാഗമായി സ്ഥാപിച്ചിരുന്ന സ്റ്റില്‍ ബാരിക്കേഡും ആരാധകപ്രളയത്തില്‍ തകര്‍ന്നു വീണിരുന്നു. ഇതിന്റെ എല്ലാം രസകരമായ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ഇപ്പോഴിതാ, അതില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട ചിത്രം ഏതെന്ന് പറയുകയാണ് ആരാധകരുടെ പ്രിയപ്പെട്ട സണ്ണി. തന്നെ കാണാന്‍ മൊബൈല്‍ ഫോണ്‍ പരസ്യത്തിന്റെ ഫ് ളക്‌സ് ബോര്‍ഡ് കീറി നോക്കുന്ന ഒരു ആരാധകനെയാണ് സണ്ണിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമായത്.

കണ്ട ചിത്രങ്ങളില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഈ ചിത്രമാണെന്നും രസകരമായ അടിക്കുറിപ്പുകള്‍ എഴുതാനായി മനസില്‍ വരുന്നുണ്ടെന്നും സണ്ണി ട്വിറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News