നിമിഷങ്ങള്‍ക്ക് ജീവന്റെ വില: മരണം മുന്നില്‍ കണ്ട് ഈ യുവതി

ബീജിങ്: നിമിഷങ്ങള്‍ക്ക് ജീവന്റെ വിലയുണ്ടെന്നറിഞ്ഞ ചൈനീസ് വനിതയുടെ വീഡിയോ വൈറലാകുന്നു. കരകവിഞ്ഞെഴുകുന്ന പുഴയുടെ കുറുകെ താത്കാലികമായി പണിത പാലം പെളിഞ്ഞ് പുഴയില്‍ പതിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെയാണ് ജീവന്‍ മുറുകെപ്പിടിച്ച് അവള്‍ വീണ്ടും ജീവിതത്തിന്റെ കരയിലേക്ക് ഓടികയറിയത്.

ചൈനയിലെ സ്വാളന്‍ നദിക്ക് കുറുകെയുള്ള പാലം വെള്ളത്തിലേക്ക് പതിച്ചുകൊണ്ടിരിക്കുമ്പോളാണ് സ്ത്രീ പാലത്തില്‍ കുടുങ്ങിപ്പോയത് അറിയുന്നത്. പാലം വീഴുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പ് അവര്‍ മരണ ഓട്ടമാണ് നടത്തിയത്. ഇവര്‍ ഓടി കരയിലേക്ക് കാലെടുത്ത് വച്ചതും പാലം പൂര്‍ണ്ണമായും തകര്‍ന്നു വീണു.

ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. കനത്ത പേമാരിയും വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്നാണ് ഗ്രാമവാസികളെ മറുകരയെത്തിക്കുന്നതിനാണ് ഇവിടെ താത്ക്കാലിക പാലം പണിതത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here