നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് ഇന്നും തുടരുന്നു; ഇരയാവുന്നത് പുതുമുഖതാരങ്ങള്‍: പലരും മിണ്ടാതിരിക്കുന്നു; നടി ശ്രുതിയുടെ വെളിപ്പെടുത്തല്‍

സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുമായി നടി ശ്രുതി ഹരിഹരന്‍. അവസരം ലഭിക്കുന്നതിനായി നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന രീതി ഇന്നും നിലനില്‍ക്കുന്നുണ്ടെന്ന് ശ്രുതി പറഞ്ഞു.

പുതുമുഖതാരങ്ങളാണ് കാസ്റ്റിങ് കൗച്ചിന് പ്രധാനമായും ഇരയാകുന്നതെന്നും നിര്‍മാതാക്കളും സംവിധായകരുമാണ് ഇതിന് പിന്നിലെന്നും ശ്രുതി പറഞ്ഞു. നടിയെ തെരഞ്ഞെടുക്കേണ്ടത് അഭിനയമികവ് പരിഗണിച്ച് കൊണ്ടായിരിക്കണമെന്നും അല്ലാതെ മറ്റു രീതികള്‍ കൊണ്ടല്ലെന്നും ശ്രുതി അഭിപ്രായപ്പെടുന്നു.

കാസ്റ്റിങ് കൗച്ച് വലിയൊരു ക്രൈം തന്നെയാണ്. എന്നാല്‍ വളരെ കുറച്ച് പരാതികള്‍ മാത്രമാണ് സിനിമാ രംഗത്തുനിന്നും പൊലീസിന് ലഭിക്കുന്നത്. പലരും മിണ്ടാതിരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ പ്രവണത ഇപ്പോഴും ശക്തിയായി തുടരുകയാണ്. ഇത് നാണക്കേടാണെന്നും ശ്രുതി പറയുന്നു.

മാമാസ് ഒരുക്കിയ സിനിമാ കമ്പനി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയാണ് ശ്രുതി. ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന സോലോയാണ് ശ്രുതിയുടെ പുതിയ സിനിമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News