പണത്തിനു പുറകെ പായുന്നവരാകരുത് നമ്മുടെ രാഷ്ടീയക്കാര്‍: ഇലക്ഷന്‍ കമ്മീഷണര്‍ ഒ പി റാവത്ത്

എന്ത് വില കൊടുത്തും എങ്ങനെയും രാഷ്ട്രീയത്തില്‍ ജയിക്കുകയെന്നതാണ് ഇന്നത്തെ രാഷ്ട്രീയത്തിന്റെ രീതിയെന്ന്് ഇലക്ഷന്‍ കമ്മീഷന്‍ ഒ പി റാവത്ത്. യാതൊരു മൂല്യങ്ങളും പരിഗണിക്കാതെ എങ്ങനെയും ജയിക്കുക അതാണ് രാഷ്ട്രീയക്കാരുടെ രീതി. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പണത്തിനു പുറകെ പായുന്നവരാകരുത് നമ്മുടെ രാഷ്ടീയക്കാര്‍.പണം ഉപയോഗിച്ച് ഭരണസംവിധാനങ്ങളെ നിയന്ത്രിക്കുന്ന പ്രവര്‍ത്തികളെ മേന്മയായി കണക്കാക്കരുത്. അത്തരം പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കുകയും അരുത്. രാജ്യസഭാ ഇലക്ഷന്റെ സമയത്ത് ഗുജറാത്തിലെ ആറ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബിജെപിക്ക് വേണ്ടി വോട്ട് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News