പാവപ്പെട്ടവന്റെ ‘ജവാനെ’ മുക്കുന്നതാര്?

തിരുവനന്തപുരം: തിരുവല്ലയിലെ സംസ്ഥാന സര്‍ക്കാരിന്റെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സാണ് ജവാന്‍ റം ഉത്പാദിപ്പിക്കുന്നത്. മറ്റ് വന്‍കിട ബ്രാന്‍ഡുകളേക്കാള്‍ താരതമ്യേന വിലക്കുറവുള്ള ജവാന് ആവശ്യക്കാരും ഏറെയാണ്. ബോട്ടില്‍ ഒന്നിന് (750ml) 380ഉം ലിറ്ററിന് 400 രൂപയുമാണ് വില. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് മികച്ച വരുമാനം നേടിക്കൊടുക്കുന്ന മദ്യത്തില്‍ നടക്കുന്ന തട്ടിപ്പ് കൂടിവരുകയാണ്.

ഒട്ടുമിക്ക ബിവറേജസ് ഔട്ട്‌ലെറ്റുകളിലും ജവാന്‍ മദ്യം ഉപഭോക്താക്കള്‍ ചോദിക്കുമ്പോള്‍ ഇല്ലെന്നുള്ള മറുപടിയാണ് ലഭിക്കുന്നത്. ജവാന്‍ മദ്യം സ്‌റ്റോക്കുണ്ടെങ്കില്‍ മുന്‍വശത്ത് ബോര്‍ഡ് സ്ഥാപിക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ മദ്യം സ്റ്റോക്കുണ്ടെങ്കിലും ബോര്‍ഡ് വയ്ക്കാറില്ല. ജവാന്റെ
ഗണ്യമായ വില്‍പ്പന പല വന്‍കിട ബ്രാന്‍ഡുകള്‍ക്കും തിരിച്ചടിയാണ്. ഔട്ട്‌ലറ്റുകളിലെ ചില ജീവനക്കാര്‍ തന്നെ തട്ടിപ്പിനു കൂട്ടുനില്‍ക്കുന്നതായാണ് പരാതി.

ജവാന്റെ വില്‍പന തടഞ്ഞ് മറ്റ് ബ്രാന്‍ഡുകള്‍ അടിച്ചേല്‍പ്പിക്കുക വഴി രഹസ്യമായി വന്‍ തോതില്‍ ചില ജീവനക്കാര്‍ കമ്മീഷന്‍ കൈപ്പറ്റുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ബിവറജസ് ഔട്ട്‌ലെറ്റില്‍ നിന്നും ‘ജവാന്‍’ മദ്യം കടത്തുന്നതും വ്യാപകമാണ്. ആവശ്യക്കാര്‍ക്ക് നല്‍കാതെ ഇടനിലക്കാര്‍ മുഖേന മദ്യമാഫിയകള്‍ക്ക് മറിച്ച് നല്‍കുന്നത്. 400 രൂപവിലയുള്ള ഒരുലിറ്റര്‍ മദ്യം ഇടനിലക്കാര്‍ വഴി ജീവനക്കാര്‍
മറിച്ച് നല്‍കുന്നത് 460 മുതല്‍ 500 രൂപയ്ക്ക് വരെയാണ്.

ഒരു കുപ്പി മദ്യത്തില്‍ നൂറുരൂപ വരെ ലാഭം. കെയ്‌സ് കണക്കിനാണ് ഈ മദ്യം മറിച്ച് വില്‍ക്കുന്നത്. യഥാര്‍ത്ഥ തുകയ്ക്ക് ഉടന്‍ തന്നെ ബില്‍ അടിയ്ക്കുന്നതിനാല്‍ പരിശോധന നടത്തിയാലും പിടികൂടാന്‍ സാധിക്കില്ല. ആള്‍ക്കാര്‍ കുറയുന്ന സമയം നോക്കി മദ്യമാഫിയയുടെ ആള്‍ക്കാരെ വിളിച്ചു വരുത്തി പിന്‍വാതിലിലൂടെ നല്‍കുകയാണ് ജീവനക്കാര്‍ ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്. 10 കുപ്പികള്‍ വരെ സീറ്റിനടിയില്‍
സൂക്ഷിക്കാന്‍ സാധിക്കുന്ന സ്‌കൂട്ടറുകളിലാണ് ഇവ കടത്തുന്നത്. അതിനാല്‍ പരിശോധനയിലും പിടികൂടാന്‍ സാധിക്കില്ല.

പൊലീസ് നടത്തിയ പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ കടത്തിയ ജവാന്‍ മദ്യം പലയിടങ്ങളില്‍ നിന്നായി മുന്‍പ് പിടികൂടിയിരുന്നു. 2016-17ല്‍ ഫാക്ടറിക്ക് 4.57 കോടിയുടെ ലാഭമാണ് ജവാന്‍ നേടിക്കൊടുത്തത്. 59.34 കോടി രൂപ വിറ്റുവരവില്‍ 15.53 ലക്ഷം രൂപയുടെ ജവാന്‍ ആണ് കച്ചവടം ചെയ്തത്. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ ലാഭം നേടിക്കൊടുക്കുന്ന ഉല്‍പ്പന്നത്തെ ചില ജീവനക്കാര്‍ തന്നെ തകര്‍ക്കുന്നത് തടയണമെന്ന ആവശ്യം ശക്തമാവുകയാണ്.

പ്രത്യേക വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഔട്ട്‌ലറ്റുകളില്‍ പരിശോധന നടത്തണമെന്നും മദ്യ ഉപഭോക്തൃ സംഘടനകള്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News