ബ്ലേഡ് പലിശക്കാരന്റെ ശല്യം; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

ചേര്‍ത്തല: ബ്ലേഡ് പലിശക്കാരന്റെ ശല്യം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനൊന്നാംവാര്‍ഡ് തിരുനല്ലൂര്‍ വല്യപാറയില്‍ പരേതനായ ഹരിദാസിന്റേയും ഓമനയുടേയും മകന്‍ അജിത് (48)ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 8 മണിയോടെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം ആദ്യം കണ്ടത് അജിത്തിന്റെ സഹോദരപുത്രന്‍മാരാണ്. ഓടിച്ചെന്ന് താങ്ങിപ്പിടിച്ച ഇവര്‍ക്ക് ജീവന്റെ തുടിപ്പ് തോന്നിയതിനാല്‍ കുരുക്ക് ചെത്തി താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കയര്‍ ബിസിനസ് നടത്തിയിരുന്ന അജിത് 2012ല്‍ എഴുപുന്ന സ്വദേശി ഉലഹന്നാനില്‍ നിന്നും 3 ലക്ഷം രൂപ പലിശയ്ക്ക് വാങ്ങി ഈടായി 5 ലക്ഷത്തിന്റെ ചെക്ക് നല്‍കിയിരുന്നു. സാമ്പത്തികപരാധീനതമൂലം അജിത്ത് പണം തിരികെനല്‍കാന്‍ വൈകിയ സാഹചര്യത്തില്‍ ഉലഹന്നാന്‍ ചെക്ക് കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ജപ്തി നടപടിയിലേയ്ക്ക് നീങ്ങുകയായിരുന്നു.

ബ്ലെയ്ഡകാരന്റെ ഭീഷണിമൂലം രണ്ടാഴ്ച മുന്‍പ് അജിത ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. വീട്ടുകാര്‍ കണ്ടതുകൊണ്ടാണ് അന്ന് രക്ഷിക്കാനായത്. ശേഷം അടുത്തദിവസം വാര്‍ഡുമെമ്പര്‍ ഹരിക്കുട്ടനും അജിത്തിന്റെ സഹോദരന്‍ സജിത്തും ഉള്‍പ്പെടുന്ന സംഘം ഉലഹന്നാനെ ചെന്നുകണ്ടിരുന്നു. വസ്തു കടപ്പെടുത്തി 9 ലക്ഷം രൂപാ തരാമെന്ന് പറഞ്ഞിട്ടും ഇയാള്‍ വഴങ്ങിയില്ലെന്ന് പറയുന്നു.

ജപ്തിയുടെ ഭാഗമായി വെള്ളിയാഴ്ച അജിത്തിന്റെ പേരിലുള്ള വീടും സ്ഥലവും അളന്നു തിട്ടപ്പെടുത്തുവാന്‍ കോടതിയില്‍ നിന്ന് ആമീനും സംഘവും വരുമെന്ന വിവരം ലഭിച്ച ഘട്ടത്തിലാണ് അജിത് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തന്റെ മരണത്തിന് ഉത്തരവാദി ബ്ലെയ്ഡ് പലിശക്കാരന്‍ ഉലഹന്നാനാണെന്ന് കുറിപ്പെഴുതി വച്ചശേഷമായിരുന്നു അജിത് മരിച്ചത്.

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ശേഷം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. മകന്‍: അപ്പു. സഹോദരന്‍:സജിത്. സഹോദരി:സിബി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News