എല്ലാ നിയന്ത്രണങ്ങളും തെറ്റിക്കുമെന്ന് ആരാധിക; റണ്‍വീറിന്റെയും ദീപികയുടെയും ചിത്രം വൈറലാകുന്നു

റണ്‍വീര്‍ സിംഗിന്റെയും ദീപിക പദുക്കോണിന്റെയും ഒരു ചുംബന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. റണ്‍വീറും ദീപികയും 2015ല്‍ നടത്തിയ ഒരു ഫോട്ടോഷൂട്ടിലെ ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്.

സന ആര്‍ഷ് എന്ന ആരാധികയാണ് ഈ ചിത്രം ഇപ്പോള്‍ വീണ്ടും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്റെ എല്ലാ നിയന്ത്രണങ്ങളും തെറ്റിക്കുന്ന ചിത്രം എന്ന തലക്കെട്ടില്‍ ദീപ്‌വീര്‍ എന്ന ഹാഷ് ടാഗിലായിരുന്നു ചിത്രം പോസ്റ്റ് ചെയ്ത്.


അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രണ്‍വീര്‍ ഇങ്ങനെ പറഞ്ഞിരുന്നു. ‘ ഏറ്റവും നന്നായി ചുംബിക്കുന്നവളാണ് ദീപിക, നിങ്ങള്‍ കണ്ടിട്ടില്ലേ രംഗ് ലഗാ ദേ രേ. മുജേ രംഗ് ലഗാ ദേരെ എന്ന പാട്ടിലെ രംഗങ്ങള്‍.’ ആരാധകരെ ഏറെ രസിപ്പിച്ച അഭിമുഖങ്ങളിലൊന്നായിരുന്നു ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News