ഐസിസി റാങ്കിംഗില്‍ കോഹ്ലിക്ക് ഒന്നാം സ്ഥാനം, ഇന്ത്യ മൂന്നാം സ്ഥാനത്ത്

ഐസി സിയുടെ പുതിയ റാങ്കിംഗ് പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ഒന്നാം സ്ഥാനത്ത്. 873 പൊയിന്റോടെയാണ് കോഹ്ലി ഒന്നാം സ്ഥാനത്തെത്തിയത്.

രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണറും, മൂന്നാം സ്ഥാനത്ത് ദക്ഷിണാപ്രിക്കയുടെ ഡി വില്ലിയേ!ഴ്‌സുമാണുള്ളത്. ആദ്യ പത്തിനകത്തുള്ള ഏക ഇന്ത്യന്‍താരവും കോഹ്ലി മാത്രമാണ്.

ധോണി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ എന്നിവര്‍ 12,13, 14 സ്ഥാനങ്ങളിലാണുള്ളത്. ടീമുകളുടെ റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഓന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയും, രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയുമാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News