ഹോട്ടല്‍ ജീവനക്കാരിയെ അപമാനിക്കാന്‍ മേലുദ്യോഗസ്ഥന്റെ ശ്രമം; പരാതി നല്‍കിയ യുവതിയുടെ പണി പോയി

ദില്ലി: ഹോട്ടല്‍ ജീവനക്കാരിയെ അപമാനിക്കാന്‍ മേലുദ്യോഗസ്ഥന്റെ ശ്രമം. ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഭവം. സുരക്ഷാ വിഭാഗം മേധാവിയായ 33കാരിയെയാണ് മേലുദ്യോഗസ്ഥന്‍ അപമാനിക്കാന്‍ ശ്രമിച്ചത്.

പിറന്നാള്‍ സമ്മാനം നല്‍കാന്‍ എന്ന ഭാവേനയാണ് മേലുദ്യോഗസ്ഥന്‍ യുവതിയെ ക്യാബിനിലേക്ക് വിളിപ്പിച്ചത്. തുടര്‍ന്ന് കൈയില്‍ കടന്നു പിടിക്കുകയും സാരി അഴിക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് യുവതി പറയുന്നു. സംഭവം നടക്കുമ്പോള്‍ മറ്റൊരു ഹോട്ടല്‍ ജീവനക്കാരനും ക്യാബിനിലുണ്ടായിരുന്നെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പീഡനശ്രമത്തെ തുടര്‍ന്ന് യുവതി എച്ച്ആര്‍ വിഭാഗത്തില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. പിന്നീട് ഭര്‍ത്താവിന്റെ നിര്‍ദേശ പ്രകാരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ഓഫീസിലെത്തിയ യുവതിയുടെ ജോലി നഷ്ടപ്പെട്ടതായി ഹോട്ടല്‍ അധിക്യതര്‍ അറിയിക്കുകയായിരുന്നു. മേലധികാരി നിരവധി തവണ യുവതിയോട് മോശമായി പെരുമാറിയതായി പൊലീസ് പറയുന്നു. വസ്ത്രത്തില്‍ പിടിച്ചുവലിക്കുന്ന സിസിടിവി ദ്യശ്യങ്ങള്‍ അടക്കമാണ് യുവതി പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News