ആറ് മണിക്കൂര്‍ ഉറങ്ങാറില്ലേ നിങ്ങള്‍? സൂക്ഷിക്കുക മരണം കൂടെയുണ്ട്

ആറു മണിക്കൂറില്‍ താഴെ ഉറങ്ങുന്നവര്‍ക്ക് മരണസാധ്യത ഇരട്ടിയാണെന്ന് പഠനവിവരങ്ങള്‍. പ്രത്യേകിച്ച്, ഉപാപചയ രോഗങ്ങള്‍ (മെറ്റബോളിക് സിന്‍ഡ്രോം) ബാധിച്ചവര്‍ ആറുമണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍ ഹൃദ്രോഗവും പക്ഷാഘാതവും മൂലം മരിക്കാനുള്ള സാധ്യത രണ്ടു മടങ്ങാണെന്നാണ് പഠനറിപ്പോര്‍ട്ട്.

ആറ് മണിക്കൂറിലധികം ഉറങ്ങുന്ന ഉപാപചയരോഗികളായ ആളുകള്‍ക്ക് സ്‌ട്രോക്ക് മൂലം മരണം സഭവിക്കാനുള്ള സാധ്യത 1.49 മടങ്ങായിരിക്കുമെന്ന് പഠനം പറയുന്നു.  രക്തസമ്മര്‍ദ്ധം, പ്രമേഹം, അമിത കൊഴുപ്പ് അഥവാ പൊണ്ണത്തടി, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയ ഉപാപചയ രോഗങ്ങളുള്ളവര്‍ ആറു മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍ മരണസാധ്യത ഇരട്ടിയാകുമെന്നും കൂടുതല്‍ ഉറക്കം ലഭിക്കുന്നവര്‍ക്ക് മരണസാധ്യത കുറയുമെന്നുമാണ് പഠനത്തില്‍ തെളിഞ്ഞത്.

ഹൃദ്രോഗം വരാനുള്ള സാധ്യതാ ഘടകങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ ഉറക്കത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും ആവശ്യമെങ്കില്‍ വൈദ്യസഹായം തേടണമെന്നും പഠനത്തിനു നേതൃത്വം നല്‍കിയ ജൂലിയോ ഫെര്‍ണാണ്ടസ് മെന്‍ഡോസ വ്യക്തമാക്കി.

പെന്‍സില്‍വിയ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസറാണ് ഗവേഷക. ഏകദേശം 49 വയസ് പ്രായം വരുന്ന 1344 ആളുകളില്‍ പഠനം നടത്തിയാണ് ഇവര്‍ ഉറക്കുറവിന്റെ അപകടസാധ്യത മനസിലാക്കിയത്. പഠനം നടത്തിയവരില്‍ 42 ശതമാനം പുരുഷന്മാരായിരുന്നു.

പഠനത്തിനായി സ്ലീപിങ് ലബോറട്ടറിയില്‍ കഴിഞ്ഞ ഇവരില്‍ 39.2 ശതമാനം ആളുകളിലും ഉറക്കക്കുറവിന്റെ ഗുരുതര പ്രശ്‌നങ്ങളെല്ലാം പ്രകടമായിരുന്നു. കുറഞ്ഞത് മൂന്ന് രോഗസാധ്യതാ ഘടകങ്ങളാണ് ഇവരില്‍ കണ്ടെത്തിയത്. 16 വര്‍ഷത്തെ പഠന കാലയളവില്‍ 22 ശതമാനം പേര്‍ മരണമടഞ്ഞു. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ജേണലില്‍ മെന്‍ഡോസയുടെ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News