ആരാധകരെ ഞെട്ടിച്ച് വി. ടി. മുരളി; സാമൂഹ്യമാധ്യമങ്ങളില്‍നിന്നു പിന്മാറുകയാണെന്ന് ഗായകന്‍

ആരാധകരെ ഞെട്ടിച്ച് വി. ടി. മുരളി. സാമൂഹ്യമാധ്യമങ്ങളില്‍നിന്നു പിന്മാറുകയാണെന്ന് ഗായകന്‍. സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന കലാകാരനാണ് വി. ടി. മുരളി. ദിവസേനയെന്നോണം ഫെയ്‌സ് ബുക്കിലൂടെ ആരാധകരോടു സംവദിക്കും. ഓത്തുപള്ളീലന്ന് എന്ന മുരളിയുടെ വിഖ്യാതഗാനം യൂ ട്യൂബ് ഹിറ്റുകളിലൊന്നാണ്. ലക്ഷക്കണക്കിന് ഹിറ്റുകളുണ്ട് അതിന്റെ പകര്‍പ്പുകള്‍ക്ക്.

കഴിഞ്ഞ ദിവസവും ചിങ്ങപ്പിറവിക്ക് മുരളി ആശംസകള്‍ കുറിച്ചിരുന്നു. അതിനു പിന്നാലേയാണ് സാമൂഹ്യമാധ്യമങ്ങളില്‍നിന്നു പിന്മാറുന്ന തീരുമാനം ഗായകന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

‘ഞാന്‍ ഒരു തീരുമാനമെടുത്തു..ഇന്ന് രാത്രി 12 മണി മുതല്‍ വാട്‌സ് ആപ്
ഫേസ് ബുക്ക് തുടങ്ങിയ കാര്യങ്ങളൊന്നും എനിക്കുണ്ടാവില്ല.’ എന്ന അറിയിപ്പ് വി ടി മുരളി കുറിച്ചത് ഫെയ്‌സ് ബുക്കിലാണ്. ഇതിന് അദ്ദേഹം കാരണമൊന്നും അറിയിച്ചിട്ടില്ല. ‘അല്ലെങ്കിലും ഞാനൊരു പഴഞ്ചനാണല്ലോ. ഇതൊക്കെ എനിക്കെന്തിന്?’ എന്നു മാത്രമാണ് തീരുമാനത്തെപ്പറ്റി അദ്ദേഹം കുറിക്കുന്ന വിശദീകരണം.
‘ഇനി ഇതിലൂടെയുള്ള ആത്മാവിഷ്‌കാരം ഉണ്ടാവില്ല. എന്നോട് താത്പര്യമുള്ള സുഹൃത്തുക്കള്‍ ക്ഷമിക്കുക.ഞാന്‍ ചെയ്ത നല്ലതും ചീത്തയുമായ പോസ്റ്റുകള്‍ക്കെല്ലാം പ്രതികരിച്ച സുഹൃത്തുക്കളോട് നന്ദി രേഖപ്പെടുത്തുന്നു.’ അദ്ദേഹം വിടവാങ്ങല്‍ക്കുറിപ്പില്‍ പറയുന്നു.

ഈ തീരുമാനം മാറ്റമില്ലാത്തതാണോ? ഒന്നും ഉറപ്പിച്ചു കൂടാ. ‘മറിച്ചൊരു തീരുമാനം എടുക്കുമ്പോള്‍ തീര്‍ച്ചയായും ഇതേ സുഹൃത്തുക്കള്‍ തന്നെ എന്നെ സുഹൃത്തായി സ്വീകരിക്കുമല്ലൊ’ എന്ന ഗായകന്റെ വാക്കുകളില്‍ തിരിച്ചെത്തലിന്റെ സൂചനയും ഇല്ലാതില്ല എന്നു കരുതാം.

മുരളിയുടെ മറ്റൊരു വിഖ്യാതഗാനത്തിലെ വരികളാവും ഇപ്പോള്‍ ആരാധകരുടെ മനസ്സിലുണ്ടാവുക.

.’മാതളത്തേനുണ്ണാന്‍ പാടിപ്പറന്നുവന്ന മാണിക്യക്കുയിലാളേ. നീയെവിടെ?’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News