ഭവന വായ്പ്പയുടെ പേരില്‍ ബാങ്ക് തട്ടിപ്പ് ;ഐസിഐസിഐ കൊല്ലം ബ്രാഞ്ചിനെതിരെ പരാതി

കൊല്ലം :ഭവന വായ്പ്പയുടെ പേരില്‍ പുതുതലമുറ ബാങ്ക് തട്ടിപ്പ് നടത്തുന്നതായി പരാതി.കൊല്ലം കരുനാഗപ്പള്ളി സ്വദേശി നിസാറാണ് ഐസിഐസിഐ ബാങ്കിന്റെ കൊല്ലം ബ്രാഞ്ചിനെതിരെ പരാതി നല്‍കിയത്. ആര്‍ബിഐ പലിശ കുറക്കുന്നതിനനസുരിച്ച് ബാങ്ക് പലിശ നിരക്ക് കുറക്കുന്നില്ലെന്നാണ് പരാതി

2007 ലാണ് നിസാര്‍ ഐസിഐസിഐ യുടെ കൊല്ലം ബ്രാഞ്ചില്‍ നിന്ന് 5 ലക്ഷം രൂപ വായ്പ്പ എടുത്തത്. പന്ത്രണ്ടര ശതമാനമായിരുന്നു അന്ന് പലിശ.. 180 മാസതവണയില്‍ അടച്ച് തീര്‍ക്കുന്ന തരത്തിലായിരുന്നു ഫ്‌ലക്‌സേഷന്‍ വായ്പ.. ആര്‍ബിഐ പലിശ ഉയര്‍ത്തിയപ്പോള്‍ ലോണിന്റെ പലിശ നിരക്ക് 14 അര ശതമാനം വരെയായി.

എന്നാല്‍ ആര്‍ബിഐ പലിശ കുറച്ചപ്പോള്‍ ബാങ്ക് ഇത് കുറച്ചില്ല. ഇതോടെ അടവ് 310 മാസമായി ഉയരുകയും ചെയ്തു, ബാങ്ക് പറയുന്ന പുതി കണക്ക് പ്രകാരം നിസാര്‍ പണമടച്ചാല്‍ 5 ലക്ഷം രൂപയ്ക്ക് 19 ലക്ഷത്തിലധികം രൂപ അടയ്തക്കേണ്ടി വരും.. ബാങ്കിന്റെ നടപടിക്കെതിരെ ഓംബുഡ്‌സ്മാന് നിസാര്‍ പരാതി നല്‍കി മാസങള്‍ പിന്നിട്ടു

ആര്‍ബിഐ പലിശ കുറച്ചപ്പോള്‍ നിസാര്‍ തന്റെ ലോണിന്റെ പലിശ നിരക്ക് കുറയ്കാന്‍ അപേക്ഷ നല്‍കിയില്ലെന്നാണ് ബാങ്ക് നല്‍കുന്ന വിശദീകരണം. നിസാര്‍ അപേക്ഷ നല്‍കിയാല്‍ പലിശ കുറയ്ക്കാമെന്നും നേരത്തെ ഈടാക്കിയ പലിശ തിരികെ നല്‍കാനാവില്ലെന്നും ബാങ്ക് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel