മോയിന്‍കുട്ടി വൈദ്യരുടെ ജീവിതം അരങ്ങിലേക്ക്

മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ജീവിതം പ്രമേയമാകുന്ന നാടകം ഇന്ന് അരങ്ങിലെത്തും. ഇശലുകളുടെ സുല്‍ത്താന്‍ എന്ന് പേരിട്ട നാടകം റിഥം ഹൗസ് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്ട് ഗ്രൂപ്പാണ് വേദിയിലെത്തിക്കുന്നത്. കോഴിക്കോട് ടാഗോര്‍ ഹാളിലാണ് ഇന്നും നാളെയും നാടകം അരങ്ങേറുക.

പോരാട്ട വിര്യം പകര്‍ന്ന ബദര്‍യുദ്ധ പാട്ടുകളിലൂടെ മലയാളിയുടെ മനസ്സില്‍ മാപ്പിളപ്പാട്ടിന്റെ അലകള്‍ തീര്‍ത്ത മോയിന്‍കുട്ടി വൈദ്യരുടെ ജീവിതം അടയാളപ്പെടുത്തുകയാണ് ഇശലുകളുടെ സുല്‍ത്താന്‍ എന്ന നാടകം. മോയിന്‍കുട്ടി വൈദ്യരുടെ കൗമാരം മുതലുളള ജിവിതത്തിലെ നിര്‍ണ്ണായക സംഭവങ്ങളും പ്രശസ്തമായ കാവ്യങ്ങളുമാണ് ഇതിവൃത്തം.

കൊണ്ടോട്ടിയിലെ അക്കാലത്തെ സാംസ്‌ക്കാരിക സാമൂഹികാവസ്ഥ കൂടിയാണ് ഇശലുകളുടെ സുല്‍ത്താന്‍ ഓര്‍മ്മപ്പെടുത്തുന്നത്. വൈദ്യരുടെ പ്രധാന കാവ്യങ്ങളായ ഹുസനുല്‍ ജമാല്‍, ബദറുല്‍ മുനീര്‍ എന്നിവയുടെ ദൃശ്യാവിഷ്‌ക്കാരം,മലപ്പുറം പടപ്പാട്ട്, കോല്‍ക്കളി, ഒപ്പന, ദഫ്മുട്ട് എന്നിവയും 2 മണിക്കൂര്‍ പത്ത് മിനുട്ട് ദൈര്‍ഘ്യമുളള നാടകത്തിലൂടെ വേദിയിലെത്തും. സംവിധായകന്‍ ശ്രീജിത്ത് പൊയില്‍ക്കാവ്ഇന്ന് നടക്കുന്ന അരങ്ങേറ്റത്തിന് ശേഷം ഒക്ടോബര്‍ മാസത്തില്‍ ഇശലുകളുടെ സുല്‍ത്താന്‍ വേദികളില്‍ സജീവമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News