നിതീഷ് കുമാര്‍ ജെഡിയു ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന്; ശരത് യാദവും വിമത നേതാക്കളും പങ്കെടുക്കില്ല

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബി ജെ പി യിലേക്ക് പോയതിനു ശേഷം ചേരുന്ന ജെ ഡി യുവിന്റെ ആദ്യ ദേശീയ നിര്‍വ്വാഹക സമിതി യോഗം ഇന്ന്. നിതീഷ് കുമാര്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ ശരത് യാദവ് ഉള്‍പ്പെടെയുള്ള വിമത നേതാക്കള്‍ പങ്കെടുക്കില്ല.പകരം ശരദ് യാദവിന്റെ നേതൃത്വത്തില്‍ വിമത നേതാക്കള്‍ പ്രത്യേക യോഗം ചേരും.

ബി ജെ പി ബന്ധത്തെ എതിര്‍ത്ത് വിമത ശബ്ദമുയര്‍ത്തിയ ശരദ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ നടപടി നിര്‍വാഹക സമിതി യോഗം ചര്‍ച്ച ചെയ്യും. എന്‍ ഡി എ യില്‍ ചേരുന്നതിനുള്ള ഒദ്യോഗിക തീരുമാനവും ഇന്നുണ്ടാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News