ഒരു ചെറിയ വാല്‍നട്ട് ; ഒരുപാട് വണ്ണം കുറയ്ക്കാം

എപ്പോഴും എന്തെങ്കിലും കഴിക്കുന്ന ശീലമുള്ളവരാണോ നിങ്ങള്‍? ഈ പ്രവണത കൊണ്ട് അമിതവണ്ണം പോലെയുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടോ? എന്നാലത് കുറയ്ക്കാന്‍ ഒരു മാര്‍ഗമുണ്ട്. വാള്‍നട്ട്‌സ് കഴിക്കുക. ദിവസവും വാള്‍നട്ട്‌സ് കഴിക്കുന്നതിലൂടെ വിശപ്പ് കുറയുമെന്നാണ് പുതിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്.

എപ്പോഴും വയര്‍ നിറഞ്ഞിരിക്കുന്നു എന്ന തോന്നല്‍ തലച്ചോറിനുണ്ടാവുകയാണ് വാള്‍നട്ട്‌സ് കഴിക്കുകവഴി സംഭവിക്കുന്നത്. ഭക്ഷണം കഴിക്കണം എന്ന തോന്നലിനെ, ഇത് പരമാവധി നീട്ടിക്കൊണ്ടു പോവുകയാണ് . വളരെ കുറഞ്ഞ അളവില്‍ ശരീരത്തിന് ഒട്ടും ദോഷകരമല്ലാത്ത വാള്‍നട്ട്‌സ് കഴിക്കുന്നതിലൂടെ വിശപ്പ് മാറുന്നതിനൊപ്പം ശരീരത്തിന് ധാരാളം ഗുണങ്ങളുണ്ടാവുകയും ചെയ്യുന്നുണ്ട്.

വാള്‍നട്ട്‌സ് കഴിക്കുന്ന ആളുകള്‍ക്ക് വയര്‍ എപ്പോഴും നിറഞ്ഞിരിക്കുകയും ഭക്ഷണം കഴിക്കാനുള്ള ത്വര കുറയുകയും ചെയ്യുന്നതായാണ് ബെത്ത് ഇസ്രായേല്‍ മെഡിക്കല്‍ സെന്ററിലെ ഒലിവിയ എം ഫാറിന്റെ പഠനഫലത്തില്‍ തെളിഞ്ഞിട്ടുള്ളത്. വാള്‍നട്ട് എന്ന വിത്ത്, ഭക്ഷണം കഴിക്കാനുള്ള ആസക്തിയെ അടിച്ചമര്‍ത്തുകയാണ് ചെയ്യുന്നതെന്ന് നിരവധി പഠനങ്ങളില്‍ തെളിഞ്ഞുകഴിഞ്ഞു.

പരീക്ഷണത്തിനായി അമിതവണ്ണമുള്ള പത്ത് പേര്‍ക്ക് ഗവേഷകര്‍ 48 ഗ്രാം വാള്‍നട്ട്‌സ് നല്‍കി. ആദ്യത്തെ അഞ്ച് ദിവസം വാള്‍നട്ട്‌സ് അടങ്ങിയ സ്മൂത്തി ഇവര്‍ക്ക് കഴിക്കാന്‍ നല്‍കി. പിന്നീടുള്ള അഞ്ച് ദിവസം വാള്‍നട്ട്‌സ് ഇല്ലാത്ത എന്നാല്‍ വാള്‍നട്ടിന്റെ ഫ്‌ളേവര്‍ അടങ്ങിയതുമായ സ്മൂത്തിയും നല്‍കി. രണ്ട് ഘട്ടങ്ങളിലും ആളുകള്‍ വ്യത്യസ്തമായാണ് പ്രതികരിച്ചത്. വാള്‍നട്ട്‌സ് അടങ്ങിയ സ്മൂത്തി കഴിച്ച ദിവസങ്ങളില്‍ ആളുകള്‍ക്ക് താരതമ്യേന ഭക്ഷണത്തിനോട് അമിതതാല്‍പര്യം കാണിച്ചിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News