കോഴിക്കോട്ടെ ബിജെപി നേതാവ് പത്തുവയസുകാരിയെയും പീഡിപ്പിച്ചു;

കോഴിക്കോട്: കുന്ദമംഗലത്ത് പ്രായപൂര്‍ത്തിയാവാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി നേതാവ്, പെണ്‍കുട്ടിയുടെ സഹോദരിയെയും പീഡിപ്പിച്ചു. പത്തുവയസുകാരിയെയാണ് കുന്ദമംഗലത്തെ ബിജെപി നേതാവ് മുരളി ലൈംഗികമായി പീഡിപ്പിച്ചത്. സംഭവത്തില്‍ മുരളിയെയും പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

കുന്ദമംഗലം ശിവഗിരിയിലെ 16കാരിയെയും സഹോദരിയെയുമാണ് നേതാവും സംഘവും പീഡിപ്പിച്ചത്.

ശിവഗിരിയിലെ 16കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയെ പിതാവ് പീഡിപ്പിച്ചു എന്നായിരുന്നു ആദ്യം ലഭിച്ച വിവരം. ഇതുമായി ബന്ധപ്പെട്ട് പീപ്പിള്‍ വാര്‍ത്താ സംഘം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. സ്വന്തം പിതാവുള്‍പ്പെടെ 10 പേരാണ് പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചത്.

പെണ്‍കുട്ടി പൊലീസിനും ചൈല്‍ഡ് ലൈനും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി 10 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലത്തെ ബിജെപിയുടെ സജീവ പ്രവര്‍ത്തകന്‍ മുരളിയുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഏഴാം ക്ലാസ് മുതല്‍ മുരളി പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. കൂടാതെ ബാലുശേരി, കാക്കൂര്‍, താമരശേരി ഭാഗങ്ങളിലെ മറ്റ് പലര്‍ക്കും മുരളി ഈ പെണ്‍കുട്ടിയെ കാഴ്ചവച്ചു. വയനാട് സ്വദേശി രഞ്ചിത്ത്, മുസമ്മില്‍, ബൈജു, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ തുടങ്ങി 10 പേരാണ് കേസിലെ പ്രതികള്‍.

കോഴിക്കോട് നോര്‍ത്ത് എസിപി പൃഥ്വിരാജിന്റ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരുടെ എണ്ണം 10ല്‍ ഒതുങ്ങില്ലെന്നും കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നുമാണ് പൊലീസ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News