വിശ്വസിക്കാന്‍ കഴിയുന്നില്ല; റസ്റ്റോറന്റിലെ ഫ്രീസറില്‍ ഒളിച്ചതുകൊണ്ട് മാത്രം ജീവന്‍ തിരിച്ചു കിട്ടി; ഞെട്ടല്‍ വിട്ടുമാറാതെ സീരിയല്‍ താരം

വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനു മുന്‍പ് എല്ലാം അവസാനിച്ചിരുന്നു. റസ്റ്റോറന്റിലെ ഫ്രീസറില്‍ ഒളിച്ചതുകൊണ്ട് ജീവന്‍ നഷ്ടപ്പെട്ടില്ല. ബ്രിട്ടനില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയായ ടിവി താരം ആണ് കഴിഞ്ഞ ദിവസം ബാഴ്‌സലോണയിലുണ്ടായ തീവ്രവാദ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. 46കാരിയായ ലൈല റുവാസ്.

നഗരത്തിലെ റസ്റ്റോറന്റിലെ ഫ്രീസറിനകത്ത് കയറി ഒളിച്ചത് കൊണ്ടാണ് കഴിഞ്ഞ ദിവസം ഉണ്ടായ തീവ്രവാദ ആക്രമണത്തില്‍ നിന്ന് 46കാരിയായ ലൈല റുവാസ് രക്ഷപ്പെട്ടത്.

റസ്റ്റോറന്റിലെ ഫ്രീസറില്‍ ഒളിച്ചതു കൊണ്ട് സീരിയല്‍ താരവും പത്തു വയസ്സുകാരനായ മകനും മരണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക് ജീവിതം തിരിച്ചു കിട്ടി എന്ന് വിശ്വസിക്കാനാവാതെ താരം.ലൈല നിരവധി ടെലിവിഷന്‍ ഷോകളില്‍ താരമാണ്.

ബ്രിട്ടനില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയായ ടിവി താരം ആണ് കഴിഞ്ഞ ദിവസം ബാഴ്‌സലോണയിലുണ്ടായ തീവ്രവാദ ആക്രമണത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.

10 വയസുള്ള മകള്‍ ഇനേസ് ഖാനോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ നഗരത്തിലെത്തിയതായിരുന്നു ലൈല.
ബാഴ്‌സലോണയിലെ ലാസ് റംബ്ലാസില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റി തീവ്രവാദികള്‍ ആക്രമണം നടത്തിയതില്‍ 14 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജീവിതം തിരിച്ചു കിട്ടി എന്ന് ഇപ്പോളും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഞെട്ടലില്‍ നിന്ന് ഇത് വരെ മാറാന്‍ കഴിഞ്ഞിട്ടില്ലെന്നും താരം ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News