അങ്ങനെ അമേരിക്കയും ഇരുട്ടിലാകും

വാഷിങ്ടണ്‍: അമേരിക്ക പൂര്‍ണ്ണമായും ഇരുട്ടിലാകുന്ന അപൂര്‍വ്വ കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് ശാസ്ത്രലോകം. ആഗസ്റ്റ് 21 ന് തിങ്കളാഴ്ച അമേരിക്കയുടെ ഭൂരിഭാഗവും കുറച്ചു സമയത്തേക്ക് പൂര്‍ണ്ണമായും ഇരുട്ടിലാകും. തിങ്കളാഴ്ച ദിവസം സൂര്യന്‍ ചന്ദ്രന് പിന്നില്‍ മറയും. നട്ടുച്ചയ്ക്ക് പോലും നഗരങ്ങള്‍ ഇരുട്ടിലാകും.

ഈ അത്യൂര്‍വ്വ പ്രതിഭാസം വീക്ഷിക്കാനും ഗവേഷണം നടത്താനുമായി ശാസ്ത്രജ്ഞര്‍ ഒരുങ്ങി കഴിഞ്ഞു. സൂര്യഗ്രഹണം കാണാന്‍ എത്തുന്ന സഞ്ചാരികളുടെ തിരക്കിനാല്‍ കഴിഞ്ഞ വര്‍ഷം തന്നെ ഹോട്ടലുകള്‍ എല്ലാം ബുക്കിങ് തീര്‍ന്നിരുന്നു. അമേരിക്ക രൂപീകരിച്ചതിനു ശേഷം (1776) ദൃശ്യമാകുന്ന ആദ്യത്തെ പൂര്‍ണ്ണഗ്രഹണമായിരിക്കും ആഗസ്റ്റ് 21 നു ഉണ്ടാവാന്‍ പോകുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here