കായംകുളം നോട്ടു വേട്ടയിലൂടെ പുറത്തുവരുന്നത് എന്ത്; ഞെട്ടിക്കുന്ന നിരീക്ഷണവുമായി എം വെങ്കിട്ടരാമന്‍

ഇന്നൊരു വാര്‍ത്ത കണ്ടു. കായംകുളത്ത് 10 കോടി രൂപയുടെ 1000/500 നോട്ടുകള്‍ പിടിച്ചു. പാലക്കാട് ഭാഗത്ത് ഇത് മാറ്റി കൊടുക്കുമത്രെ. റദ്ദാക്കിയ നോട്ടുകള്‍ മാറാനുള്ള എല്ലാ അവധിയും കഴിഞ്ഞു. ബഹുമാനപ്പെട്ട സുപ്രീംകോടതി ആഗ്രഹം പ്രകടിപ്പിച്ചിട്ടും കേന്ദ്രസര്‍ക്കാര്‍ തീയതി നീട്ടിയിട്ടില്ല. എന്നാല്‍ ഒരു വസ്തുത മാത്രം ബാക്കി നില്‍ക്കുന്നു.

ആര്‍ബിഐ ഇതുവരെയും മാറിയ നോട്ടിന്റെ കൃത്യമായ കണക്കുകള്‍ പരസ്യപ്പെടുത്തുകയോ പാര്‍ലമെന്റിനെ ബോധിപ്പിക്കുകയോ ചെയ്തിട്ടില്ല. അതില്‍ ഒരു സൂചനയില്ലേ?

ആര്‍ബിഐയുടെ നോട്ടു ശേഖരം ക്യാഷ് ബാക്കിയിരിപ്പായി സ്വന്തം നിലയിലും കൂടാതെ കറന്‍സി ചെസ്റ്റ് അനുവദിച്ച 1000നുമേല്‍ വരുന്ന ബാങ്കുകളുടെ പക്കലുമാണ് ഇരിക്കുന്നത്. ആ ചെസ്റ്റുകളില്‍ എല്ലാം റദ്ദാക്കിയ നോട്ടുകളുടെ കണക്ക് ഫ്രീസഡ് ആണെങ്കില്‍ ഇപ്പോള്‍ നടക്കുന്ന കായംകുളം പോലുള്ള ഇടപാടുകള്‍ക്ക് ഒരു കാരണവും ഇല്ലല്ലോ.

ഇതു വിരല്‍ ചൂണ്ടുന്നത് എവിടെയോ ഇപ്പോഴും ഏതോ കറന്‍സി ചെസ്റ്റില്‍ നോട്ടുകളുടെ എണ്ണം തിരുത്തി ഈ നോട്ടകള്‍ തിരുകി കയറ്റാന്‍ സാധ്യതയുണ്ട് എന്നതല്ലേ?.

ഇത് അന്വേഷണ ഏജന്‍സികള്‍ വിശകലനം ചെയ്യുന്നുണ്ടോ?
ഈ സാധ്യത ആരായുന്നുണ്ടോ?
സംശയം ജനിക്കുന്നു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here