ഓഹരികള്‍ തിരിച്ചുവാങ്ങാനൊരുങ്ങി ഇന്‍ഫോസിസ്

മുംബൈ: ഇന്‍ഫോസിസിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായ വിശാല്‍ സിക്കയുടെ രാജി വരുത്തിയ പ്രത്യാഘാതം മറികടക്കുന്നതിന് ഓഹരികള്‍ തിരിച്ചുവാങ്ങാനൊരുങ്ങി ഇന്‍ഫോസിസ്. 13,000 കോടി രൂപയുടെ ഓഹരികള്‍ തിരികെ വാങ്ങാനാണ് ഇന്‍ഫോസിസിന്റെ തീരുമാനം.

36 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇന്‍ഫി ഓഹരി ഉടമകള്‍ ഏറ്റവും ഭീമമായ നഷ്ടം നേരിട്ടതിനു പിന്നാലെയാണ് ഓഹരികള്‍ തിരിച്ചെടുക്കാനുള്ള നീക്കം. കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിലാണ് നിര്‍ണായക തീരുമാനമെടുത്തത്.

ഇതിനായി കഴിഞ്ഞ തിങ്കളാഴ്ചത്തെ ക്ലോസിങ് നിരക്കും 17ശതമാനം പ്രീമിയവും നല്‍കും. 1150 രൂപയാണ് ഒരു ഓഹരിയുടെ തിങ്കളാഴ്ചത്തെ ക്ലോസിങ് നിരക്ക്. ഇന്‍ഫോസിസ് ഓഹരികളില്‍ പണം നിക്ഷേപിച്ചവര്‍ക്ക് സിക്കയുടെ രാജി മൂലം ഒറ്റ ദിവസംകൊണ്ടു നഷ്ടമായത് 22,000 കോടിയിലേറെ രൂപയാണ്. നാരായണ മൂര്‍ത്തിയുടെയും കുടുംബത്തിന്റെയും കൈവശമുള്ള ഓഹരികളുടെ മൂല്യത്തില്‍ 750 കോടിയോളം രൂപയുടെ ഇടിവും ഉണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News