ബിജെപി നേതാവിന്റ പീഡനം; മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് മന്ത്രി കെകെ ശൈലജ

കോഴിക്കോട്: കുന്ദമംഗലത്ത് പെണ്‍കുട്ടികള്‍ പീഢനത്തിനിരയായ സംഭവത്തില്‍ പ്രതികളെ പിടികൂടുന്നതിനും പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെകെ ശൈലജ. രണ്ടാമത്തെ കുട്ടി പീഢനത്തിനിരയായിരുന്നുവെന്നത് ഞെട്ടലുണ്ടാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

മുരുകന്റെ മരണവുമായി ബന്ധപ്പെട്ട മെഡിക്കല്‍ കോളേജിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് ശൈലജ പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പരിശോധിച്ച് നടപടിയെടുക്കും. വെന്റിലേറ്റര്‍ സ്റ്റാന്റ് ബൈ ആണെന്നത് സാങ്കേതികത്വം മാത്രമാണ്. നേരത്തെ മറ്റുള്ളവര്‍ക്ക് അനുവദിച്ചതായിരിക്കും അത്. ഇത് മറ്റൊരാള്‍ക്ക് അനുവദിക്കാന്‍ കഴിയില്ലെന്നാണ് മനസിലാക്കുന്നതെന്നും കെകെ ശൈലജ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News