വള്ളംകളിയിലെ വിവാദം അടങ്ങുന്നില്ല; നെഹ്‌റു ട്രോഫി ഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതി

ആലപ്പുഴ: 65 ാമത് നെഹ്‌റു ട്രോഫിയുടെ ഫൈനല്‍ മത്സരത്തിന്റെ വിജയികള്‍ ബോട്ട് റൈസ്സ്‌കമ്മറ്റിയുടെ നിബന്ധനകള്‍ ലംഘിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മത്സരഫലം തടയണമെന്ന് ആവിശ്യപ്പെട്ട് ക്ലബ്ബുകള്‍ കോടതിയെ സമീപിക്കുന്നത്. 25 ശതമാനത്തിലതികം ഇതര സംസ്ഥാന തുഴച്ചില്‍ക്കാരെ കയറ്റിയാണ് ഫൈനലില്‍ വിജയിച്ച ചുണ്ടനുകള്‍ തുഴഞ്ഞത്.

ഈ നിയമ ലംഘനം അപ്പോള്‍ തന്നെ NTBR ഭാരവാഹികളെ അറിയിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് മത്സരഫലം റദ്ദുചെയ്യണമെന്ന് ആവിശ്വപ്പെട്ട് കോടതിയെ സമീപിക്കുന്നത് .നേരത്തെ ക്ലബ്ബുകള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ RDO യുടെ നേതൃത്വത്തില്‍ പരിശോധന നടത്തി വരുന്നു. പരാതിയില്‍ കഴമ്പ് ഉണ്ട് എന്ന് ബോധ്യപ്പെട്ടാല്‍ മത്സരഫലം റദ്ദ് ചെയ്യാനും സാധ്യതയുണ്ട്.

ഇതിനു മുന്‍പും ഇത്തരത്തില്‍ മത്സരഫലം റദ്ദ് ചെയ്തിട്ടുണ്ട്. മത്സരത്തിന്റെ സ്റ്റാര്‍ട്ടിംഗ് പിഴവാണ് ഫൈനല്‍ മത്സരം വൈകാന്‍ കാരണം, ഇതിനിടയില്‍ ഫൈനലില്‍ വിജയിച്ച ചുണ്ടന്‍ നിയമം ലംഘിച്ച് തുഴച്ചില്‍ക്കാരെ കയറ്റി എന്നതാണ് പരാതി. പരാതി കമ്മറ്റി പരിശോധിച്ച് നടപടി ഉണ്ടായില്ലങ്കില്‍ നിയമ നടപടിയിലേക്ക് പോകാനാണ് ക്ലബ്ബുകളുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel