പോക്കറ്റില്‍ സ്മാര്‍ട്ട് ഫോണ്‍ ഇട്ടാല്‍ പൊട്ടിത്തെറിക്കുമോ; മുന്നറിയിപ്പുമായി ഷവോമി

ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണുകളിലൊന്നാണ് റെഡ്മി . ഈ ഫോണിന്റെ ആവശ്യക്കാരുടെ എണ്ണം കുത്തനെ ഉയരുന്നതിനിടെയാണ് റെഡ്മി നോട്ട് 4 പൊട്ടിത്തെറിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശില്‍ നിന്ന് വന്നത്. പാന്റ്‌സിന്റെ പോക്കറ്റിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഉടമക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.

ഈ വാര്‍ത്തയില്‍ ഉടനടി തന്നെ ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി അന്വേഷണം തുടങ്ങി. ഇതിനു ശേഷമാണ് ഇപ്പോള്‍ മുന്നറിയിപ്പും ഒപ്പം ന്യായീകരണവുമായി ഷവോമി അധികൃതര്‍ രംഗത്ത് വന്നിരിക്കുന്നത്. റെഡ്മി നോട്ട് 4 ന്റേതല്ലാത്ത ചാര്‍ജറുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ഇപ്പോഴത്തെ പ്രധാന മുന്നറിയിപ്പ്. അമിത സമ്മര്‍ദം ചെലുത്തിയത് മൂലം കവറും ബാറ്ററിയും വളഞ്ഞുവെന്നും സ്!ക്രീന്‍ ഒടിഞ്ഞതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് കമ്പനി വിശദീകരണം.

അതേസമയം, കൂടുതല്‍ വിശദാംശങ്ങള്‍ക്ക് അന്വേഷണം വിപുലമാക്കേണ്ടതുണ്ടെന്നാണ് ഷിയോമി പറയുന്നത്. ഉപഭോക്താക്കളുടെ സുരക്ഷക്ക് ഏറ്റവും പ്രാധാന്യം നല്‍കിയാണ് തങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ഇറക്കുന്നതെന്നും സകല പരിശോധനകള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് ഓരോ ഫോണുകളും വിപണിയില്‍ എത്തിക്കുന്നതെന്നും ഷവോമി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here